ശനിയാഴ്‌ച , 23 സെപ്റ്റംബർ 2023
Home latest News പൊന്നും വിലയുള്ള ഹോണ്ടയുടെ കിറ്റ്
latest News

പൊന്നും വിലയുള്ള ഹോണ്ടയുടെ കിറ്റ്

22,200 രൂപ വരെയാണ് കിറ്റിൻറെ വില

ഹോണ്ട സി ബി 350 കിറ്റ്
ഹോണ്ട സി ബി 350 കിറ്റ്

ഇന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഹോണ്ട തങ്ങളുടെ ക്ലാസ്സിക് മോഡലുകൾക്ക് കിറ്റ് അവതരിപ്പിച്ചിരുന്നു. കഫേ റൈസർ രണ്ടെണ്ണം, സോളോ റൈഡർ, എസ് യൂ വി, ടൂറെർ, കംഫോർട്ട് എന്നിങ്ങനെ ആറ് കിറ്റുകളാണ്. തങ്ങളുടെ രണ്ടു ക്ലാസ്സിക് താരങ്ങൾക്ക് അവതരിപ്പിച്ചിരിക്കുന്നത്.

ബോഡി സ്റ്റൈലിലെ മാറ്റങ്ങൾ മാത്രമാണ് ഈ കിറ്റിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ വില അന്ന് പുറത്ത് വിട്ടിരുന്നില്ല ഇതാ അത് കൂടി പുറത്ത് വന്നിരിക്കുകയാണ്. പൊന്നും വിലയാണ് ഓരോ കിറ്റിനും ഹോണ്ട ചോദിക്കുന്നത്.

ഹോണ്ട സി ബി 350 കിറ്റ്

പിലിയൺ ബാക്ക് റെസ്റ്റ്, വലിയ വിൻഡ് സ്ക്രീൻ, നക്കിൾ ഗാർഡ്, പാനിയർ സ്റ്റേ, സംപ് ഗാർഡ്, വലിയ ഫൂട്ട് റെസ്റ്റ് എന്നിവയുമായി എത്തിയ കംഫോർട്ട് കിറ്റിന് വില 16,500/-.

ഹോണ്ട സി ബി 350 കിറ്റ്

കംഫോർട്ടുമായി താരതമ്യപ്പെടുത്തുമ്പോൾ, ടൂറെറിന് പിലിയൺ ബാക്ക് റെസ്റ്റിന് പകരം സാധനങ്ങൾ കയറ്റാനുള്ള ടൈൽ റാക്ക് എത്തുന്നതോടെ ടൂറെർ റെഡി, വില 17,600/-

ഹോണ്ട സി ബി 350 കിറ്റ്

ഒറ്റയന്മാരെ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന ഒറ്റ സീറ്റുള്ള സോളോ റൈഡറിൻറെ വില കുറച്ച് കട്ടിയാണ്. പിന്നിലെ സീറ്റ് മാറ്റി ഒരു ബാഗ് വക്കാനുള്ള ക്യാരിയറും ചെറിയൊരു ഫ്ലൈ സ്‌ക്രീനുമാണ് ഇവന് കൊടുത്തിരിക്കുന്ന പ്രധാന മാറ്റം. പക്ഷേ വിലയുടെ കാര്യത്തിൽ ഒരു കോമ്പ്രോമൈസുമില്ല 16,200 ആണ് ഇവൻറെ വില.

ഹോണ്ട സി ബി 350 കിറ്റ്

അടുത്തതായി എത്തുന്നതാണ് ഏറ്റവും വില കുറവുള്ള കിറ്റ്, ദി എസ് യൂ വി കിറ്റ്. മറ്റ് മോഡലുകൾ എല്ലാം ഹൈനെസ്സിൽ നിന്നാണ് എത്തുന്നതെങ്കിൽ ഇവൻ സി ബി 350 ആർ എസിലാണ് എത്തുന്നത്. 7,500 രൂപ മാത്രം വിലയുള്ള ഈ കിറ്റിനൊപ്പം കിട്ടുന്ന കാര്യങ്ങൾ നക്കിൾ ഗാർഡ്, ഫ്ലൈ സ്ക്രീൻ, റിം സ്ട്രിപ്സ്, പനിയർ സ്റ്റേ എന്നിവയൊക്കെയാണ്.

ഹോണ്ട സി ബി 350 കിറ്റ്

അടുത്തതായാണ് പൊന്നും വിലയുള്ള കഫേ റൈസർ താരങ്ങൾ വരുന്നത്. അത് ഹൈനെസ്സിലും, 350 ആർ എസിലും ലഭ്യമാണ്. കിറ്റുകളിലെ താരമായ ഹൈനെസ്സിലെ പുതിയ നീല നിറം ഒരു പ്രത്യകത ആണെങ്കിൽ. കഫേ റൈസർ സ്റ്റൈൽ പിടിക്കാൻ സീറ്റ് കവർ, ഹെഡ്ലൈറ്റ് കവർ, സംപ് ഗാർഡ്, ബാഷ് പ്ലേറ്റ് എന്നിങ്ങനെ നീളുന്നു മാറ്റങ്ങളുടെ ലിസ്റ്റ്. വില നോക്കുമ്പോൾ ഒന്ന് പിടിച്ചിരിക്കുന്നത് നന്നായിരിക്കും. 22,200 രൂപയാണ് വില വരുന്നത്. സി ബി 350 യിലും ഇതേ കിറ്റ് ലഭ്യമാണ് വില 17,500/-

ക്രെഷ് ഗാർഡ്, ഫോർക്ക് ഗൈറ്റേഴ്‌സ് എന്നിവ എല്ലാവർക്കും സ്റ്റാൻഡേർഡ് ആണ്. ഹോണ്ടയുടെ പുതിയ മാറ്റങ്ങൾ സ്വാഗതാർഹമാണെങ്കിലും വിലയുടെ കാര്യത്തിൽ കുറച്ചു കടന്നു പോയി എന്ന് കണ്ണും പൂട്ടി പറയാം.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പുത്തൻ ഡ്യൂക്ക് 250 യുടെ ഓൺ റോഡ് പ്രൈസ്

ഈയിടെയുള്ള ഭൂരിഭാഗം പുത്തൻ മോഡലുകൾക്കും ഒരു പ്രത്യകതയുണ്ട്. എല്ലാവരും പ്രൈസ് വാറിൻറെ ഭാഗമായി വിലയിൽ വലിയ...

ഇസഡ് എക്സ് 4 ആറിൻറെ ഓൺ റോഡ് വില

ഇന്ത്യയിൽ 400 സിസി യിലെ രാജാവ് കവാസാക്കി ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ എത്തി....

ഹിമാലയൻ 450 യുടെ പുതിയ അപ്‌ഡേഷൻ

അടുത്ത മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഹിമാലയൻ 450 യുടെ പുതിയ വിവരങ്ങൾ പുറത്ത്. എൻജിൻ കപ്പാസിറ്റി,...

ബജാജ് പൾസർ 400 വരുന്നു

എതിരാളികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ പൾസർ നിരക്ക് അത്ര നല്ല കാലമല്ല. പെർഫോമൻസ് ബ്രാൻഡ് ആയി...