ഹോണ്ട തങ്ങളുടെ സി ബി 350 യുടെ പുതിയ വേർഷൻ അണിയറയിൽ ഒരുങ്ങുന്നതായി സ്പോട്ട് ചെയ്തിരുന്നു. ഡീലർ മീറ്റിൽ കണ്ട മോഡലുകൾ, സി ബി 350, 350 ആർ എസിൻറെയും കഫേ റൈസർ വേർഷനാണ്. പരിപൂർണ്ണമായി കഫേ റൈസർ എന്ന് വിളിക്കാൻ സാധിക്കാത്ത ഇവൻറെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഹോണ്ടയുടെ ഇന്റർനാഷണൽ മാർക്കറ്റിലുള്ള പല മോഡലുകളും നമ്മൾ ഏറെ നാളായി കാത്തിരിക്കുന്നുണ്ട്. ഇവന് അധികം കാത്തിരിക്കേണ്ട എന്നാണ് സൂചന. അടുത്തമാസം അതായത് മാർച്ച് 2 ന് ഇവനെ ലോഞ്ച് ചെയ്യാനാണ് ഹോണ്ടയുടെ പദ്ധതി. ലോഞ്ച് തിയതി തിരുമാനമായ നിലക്ക് ഇനി വരുന്നത് പേരാണ്. അവിടെയും ഹോണ്ട നമ്മളെ ഏറെ മോഹിപ്പിച്ച പേരുകൾ ഉണ്ട്. എന്നാൽ ഇവന് കിട്ടാൻ പോകുന്ന പേര് ബ്രിഗേഡ് എന്നാണ്.
ഹോണ്ടയുടെ 350 കഫേ റൈസർ മോഡലിൻറെ ലോഞ്ച് 100% തീരുമാനം ആയിട്ടില്ലെങ്കിലും. അടുത്ത ലൗഞ്ചിന് മാറ്റം ഉണ്ടാകില്ല. കാരണം ഹോണ്ട ഒഫീഷ്യൽ ആയി തന്നെ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 15 നാണ് അടുത്ത ലോഞ്ച് വരുന്നത്. ഇന്ത്യയിൽ വർഷങ്ങളായി ഹീറോയുടെ പിന്നിൽ നിൽക്കുന്ന ഹോണ്ടയുടെ വജ്രായുധമാണ് 15 ന് വിപണിയിൽ എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വില്പന നടത്തിയ ബൈക്കായ സ്‌പ്ലെൻഡോർ ആണ് ഇവൻറെ പ്രധാന എതിരാളി.
സി ബി 350 യുടെ കഫേ റൈസർ വിശേഷങ്ങൾ
ഇമേജ് സോഴ്സ്
Leave a comment