ഇന്ത്യയിൽ വലിയ വെല്ലുവിളിയാണ് ഹോണ്ട ഇപ്പോൾ നേരിട്ടുകൊണ്ട് ഇരിക്കുന്നത്. സ്കൂട്ടർ വിപണിയിൽ ഇലക്ട്രിക്ക് തരംഗം വന്നതോടെ ആക്റ്റീവയുടെ മാർക്കറ്റ് ഇടിഞ്ഞിരിക്കുകയാണ്. എന്നാൽ പ്രീമിയം ലെവലിൽ നോക്കിയാൽ പൊന്നും വിലയാണ് ഹോണ്ട മോഡലുകൾക്ക്.
ഇന്റർനാഷണൽ മാർക്കറ്റിൽ നിന്ന് എത്തുന്നതിനാലും, ഇന്ത്യ വലിയ മാർക്കറ്റ് അല്ലാത്തതിനാലും പെട്ടൊന്നൊരു അപ്ഡേഷന് ഹോണ്ട ഒരുങ്ങുന്നില്ല. അതുകൊണ്ട് തന്നെ വില തന്നെ വജ്രായുധം. വൻ വിലക്കുറവിൽ എത്തിയ സി ബി 300 ആറിൻറെ ഓൺ റോഡ് വില നോക്കാം.
കേരളത്തിൽ ഇവൻറെ എക്സ് ഷോറൂം വില വരുന്നത് 2.4 ലക്ഷം രൂപയാണ്. ടാക്‌സും ഇൻഷുറൻസും എല്ലാം കൂട്ടി ഓൺ റോഡ് പ്രൈസ് വരുന്നത് 3.03 ലക്ഷം രൂപയും. ഗ്രേ, റെഡ് എന്നിങ്ങനെ രണ്ടു നിറങ്ങളിലാണ് ഇവൻ ലഭ്യമാകുന്നത്. രണ്ടു നിറങ്ങൾക്കും ഒരേ വില തന്നെ.
എൻജിൻ ബി എസ് 6.2 ആയെങ്കിലും വലിയ മാറ്റങ്ങളില്ല. അതേ 286 സിസി, സിംഗിൾ സിലിണ്ടർ എൻജിന് കരുത്ത് 31 പി എസും , 27.5 എൻ എം ടോർക്കുമാണ്. 156 എം എം ഗ്രൗണ്ട് ക്ലീറൻസ് ഉള്ള ഇവന് 810 എം എം സീറ്റ് ഹൈറ്റും, 9.7 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്കുമാണ്. ഭാരം 146 കെ ജി.
സെയിൽസ് തുടങ്ങിയ വിവരങ്ങൾക്ക് തൃശ്ശൂർ ബിഗ് വിങ് ഷോറൂം സന്ദർശിക്കാവുന്നതാണ്.
ഷാഹുൽ +91 90723 33122
Leave a comment