ഇന്ത്യയിൽ ഹോണ്ടയുടെ ബഡ്ജറ്റ് 300 സിസി മോഡലായി ഈ വർഷം ഓഗസ്റ്റ് മാസത്തിലാണ് സി ബി 300 എഫ് എത്തിയത്. അന്ന് തന്നെ വലിയ കല്ലുകടിയാണ് ഈ ലൗഞ്ചിന് പിന്നിൽ ഉണ്ടായത്. 300 സിസി യിൽ സി ബി 300 ആർ ഉണ്ടായിട്ടും അവതരിപ്പിച്ച ഇവന് അത്ര നല്ല പ്രതികരണമല്ല ലഭിച്ചത്. ഇതോടെ ഡിസംബർ അവസാനത്തോടെ കെട്ടി കിടക്കുന്ന 2022 മോഡൽ വില്പന നടത്താനായി വലിയ ഡിസ്‌കൗണ്ട് ആണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്.
ഓഗസ്റ്റിൽ രണ്ടു വരിയന്റുകളിൽ എത്തിയ സി ബി 300 എഫിന് ഡിലക്സിന് 2.26 ലക്ഷവും ഡിലക്സ് പ്രൊക്ക് 2.29 ലക്ഷവുമാണ് ഇന്ത്യയിൽ എക്സ് ഷോറൂം വില ആയിരുന്നത്. എന്നാൽ ഇപ്പോൾ 50,000 രൂപ ഡിസ്‌കൗണ്ട് കൂടി നൽകുന്നതോടെ 1.76 ഉം 1.79 ലക്ഷവുമാണ് ഡൽഹിയിലെ എക്സ് ഷോറൂം വില വരുന്നത്. ലിമിറ്റഡ് യൂണിറ്റ് മാത്രമാണ് ഈ വിലക്ക് വിൽക്കുന്നത് എന്ന് ഹോണ്ട അറിയിച്ചിട്ടുണ്ട്.
വലിയ ഡിസ്‌കൗണ്ട് പ്രൈസിൽ എത്തിയതോടെ പ്രധാന എതിരാളികൾ ഡോമിനാർ 250 – 1.75 ലക്ഷം, ഡ്യൂക്ക് 125 – 1.78 ലക്ഷം എന്നിവരായി.
ഹോണ്ടയുടെ പ്രീമിയം 300 സിസി മോഡലായ സി ബി 300 ആറിന് 2.77ലക്ഷവുമാണ് ഇന്ത്യയിലെ എക്സ് ഷോറൂം വിലവരുന്നത്.
Leave a comment