ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള മോട്ടോർസൈക്കിൾ ബ്രാൻഡുകളിൽ ഒന്നാണ് റോയൽ എൻഫീൽഡ്. അതിൽ തന്നെ ഏറ്റവും പഴക്കമുള്ള മോട്ടോർസൈക്കിൾ ആണ് ബുള്ളറ്റ്. പുതിയ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളുമായി എത്തിയ ബുള്ളറ്റ് ഇന്നലെ റോഡ് തൊട്ടിരിക്കുകയാണ്.
പുതിയ ബുള്ളറ്റിൻറെ വിശേഷങ്ങൾ ഇന്നലെ തന്നെ നിങ്ങൾക്ക് മുന്നിൽ എത്തിച്ചിരുന്നു. ഇനി വരുന്നത് ചില ഷോറൂം വിശേഷങ്ങളാണ്. ബുള്ളറ്റ് 350 എപ്പോൾ ഷോറൂമിൽ എത്തും. എന്നാണ് ഡെലിവറി, വെയ്റ്റിംഗ് പീരീഡ് ഉണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇനി.

നാളെയാണ് ഷോറൂമുകളിലെ ലോഞ്ച് വരുന്നത്. പിന്നെ ഷോറൂമിൽ ചെന്നാൽ പുതിയ ബുള്ളറ്റ് കാണാം. ഇപ്പോൾ 7 ദിവസമാണ് വെയ്റ്റിംഗ് പീരീഡ് . വിലയിലേക്ക് കടന്നാൽ മൂന്ന് തട്ടിലായാണ് ബുള്ളറ്റ് ലഭ്യമാകുന്നത്. സിംഗിൾ, ഡ്യൂവൽ ചാനൽ എ ബി എസിനൊപ്പം 5 നിറങ്ങളും പുത്തൻ ബുള്ളറ്റിനുണ്ട്.
നിറവും വിലയും നോക്കാം.
മോഡൽസ് | ഓൺ റോഡ് പ്രൈസ്* |
സിംഗിൾ ചാനൽ എ ബി എസ് | |
മിലിറ്ററി റെഡ്, ബ്ലാക്ക് | 2,10,000 |
ഡ്യൂവൽ ചാനൽ എ ബി എസ് | |
സ്റ്റാൻഡേർഡ് – ബ്ലാക്ക്, മെറൂൺ | 2,40,000 |
ബ്ലാക്ക് ഗോൾഡ് | 2,45,000 |
*ഈ വിവരങ്ങൾ ലഭിച്ചത് തൃശ്ശൂരിലെ ടാഗ് ബൈക്ക്സ് റോയൽ എൻഫീൽഡ് ഷോറൂമിൽ നിന്നാണ്. പുതിയ ബുള്ളറ്റും മറ്റ് എൻഫീൽഡ് ബൈക്കുകളുടെ വില്പന സംബന്ധമായി ഈ നമ്പറിൽ ബന്ധപ്പെടാം.
അന്ന ടാഗ് ബൈക്ക്സ് +91 75949 60025
Leave a comment