വെള്ളിയാഴ്‌ച , 22 സെപ്റ്റംബർ 2023
Home latest News ബുള്ളറ്റ് 650 യും സ്പോട്ട് ചെയ്തു
latest News

ബുള്ളറ്റ് 650 യും സ്പോട്ട് ചെയ്തു

650 യെ കൂടുതൽ അഫൊർഡബിൾ ആകാൻ.

bullet 650 cc spotted in india
bullet 650 cc spotted in india

650 സിസിയിൽ ഇനി വില പിടിച്ചു നിർത്താനുള്ള രണ്ടു മോഡലുകളാണ് ക്ലാസ്സിക്കും ബുള്ളറ്റും. അതിൽ ആദ്യം എത്തുന്ന ക്ലാസ്സിക് 650 ഇതിനോടകം തന്നെ സ്പോട്ട് ചെയ്ത് കഴിഞ്ഞു. അടുത്ത വർഷം ലോഞ്ച് പ്രതീക്ഷിക്കുന്ന ബുള്ളറ്റ് 650 യാണ് ഇപ്പോൾ ചാരകണ്ണിൽ പ്പെട്ടിരിക്കുന്നത്.

ലോഞ്ച് തിയ്യതി പ്രഖ്യാപിച്ച പുതിയ ബുള്ളറ്റ് 350യെ പോലെ തന്നെയാണ് 650 യിലും. ക്ലാസ്സിക് 350 യുടെ അതെ ഡിസൈൻ തന്നെയാണ് ഇവിടെയും. എന്നാൽ 350 യിൽ എടുത്ത പണി പോലും ഇവനിൽ എടുത്തിട്ടില്ല എന്നതാണ് സത്യം. പിൻവശം, സീറ്റ് എന്നിവയാണ് 350 യിലെ പ്രധാന മാറ്റമെങ്കിൽ.

royal enfield classic 650 spotted

650 യിൽ എത്തുമ്പോൾ അത് ഒറ്റ പീസ് സീറ്റിലും ഗ്രാബ് റൈയിലിലും മാത്രം ഒതുങ്ങുകയാണ്. ബാക്കി റൌണ്ട് – ഹെഡ്‍ലൈറ്റ്, ടൈൽ ലൈറ്റ്, ഇൻഡിക്കേറ്റർ എന്നിവ അതുപോലെ തന്നെ. ഫ്ലാറ്റ് ആയ ഡ്യൂവൽ എക്സ്ഹൌസ്റ്റ്, ട്ടിയർ ഡ്രോപ്പ് ഇന്ധനടാങ്ക്, സ്പോക്ക് വീൽ എന്നിവയിലും മാറ്റമില്ല.

വലിയ മാറ്റമില്ലാത്തതിന് ഒരു കാരണം. റോയൽ എൻഫീൽഡ് 650 യുടെ ഏറ്റവും വലിയ നെടുതൂണാണ് വില. അത് 3 ലക്ഷത്തിന് താഴെയാകാൻ റോയൽ എൻഫീൽഡ് എപ്പോഴും ശ്രമിക്കും. ഇപ്പോൾ പുതിയ മാറ്റങ്ങളുമായി എത്തിയ ഇന്റർസെപ്റ്ററിന് താഴെയായിരിക്കും ഉടനെ എത്തുന്ന ക്ലാസ്സിക് 650 എത്തുന്നത്.

വരും വർഷങ്ങളിൽ പുതിയ മാറ്റങ്ങൾക് എത്തുന്നതോടെ ക്ലാസ്സിക് 650 യുടെ വില സ്വാഭാവികമായി കൂടും. അപ്പോഴായിരിക്കും ബുള്ളറ്റ് 650 യുടെ എൻട്രി.

സോഴ്സ്.

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പുത്തൻ ഡ്യൂക്ക് 250 യുടെ ഓൺ റോഡ് പ്രൈസ്

ഈയിടെയുള്ള ഭൂരിഭാഗം പുത്തൻ മോഡലുകൾക്കും ഒരു പ്രത്യകതയുണ്ട്. എല്ലാവരും പ്രൈസ് വാറിൻറെ ഭാഗമായി വിലയിൽ വലിയ...

ഇസഡ് എക്സ് 4 ആറിൻറെ ഓൺ റോഡ് വില

ഇന്ത്യയിൽ 400 സിസി യിലെ രാജാവ് കവാസാക്കി ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ എത്തി....

ഹിമാലയൻ 450 യുടെ പുതിയ അപ്‌ഡേഷൻ

അടുത്ത മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഹിമാലയൻ 450 യുടെ പുതിയ വിവരങ്ങൾ പുറത്ത്. എൻജിൻ കപ്പാസിറ്റി,...

ബജാജ് പൾസർ 400 വരുന്നു

എതിരാളികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ പൾസർ നിരക്ക് അത്ര നല്ല കാലമല്ല. പെർഫോമൻസ് ബ്രാൻഡ് ആയി...