ശനിയാഴ്‌ച , 23 സെപ്റ്റംബർ 2023
Home latest News ബുള്ളറ്റ് 500 തിരിച്ചെത്തുന്നു
latest News

ബുള്ളറ്റ് 500 തിരിച്ചെത്തുന്നു

Bullet 500 J Series launching on Aug 31 2023
Bullet 500 J Series launching on Aug 31 2023

പുതിയ ബുള്ളറ്റ് ഓണത്തിന് ശേഷം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 650 ട്വിൻസ് ചവിട്ടി താഴ്ത്തിയ എൻഫീൽഡ് 500 നിരയിലെ ബുള്ളറ്റ് 500 ഉം. ഇന്ത്യയിൽ തിരിച്ചെത്തുന്നുണ്ട് എന്നാണ് ഒഫീഷ്യൽ ആയി കിട്ടിയ വിവരം. പുതിയ ക്ലാസ്സിക് ഡി എൻ എ യിൽ വരുന്ന ബുള്ളറ്റ് 350 യുടെ അതേ ഡിസൈൻ തന്നെയാണ് പുത്തൻ മോഡലിലും എത്താൻ സാധ്യത.

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നത് പോലെ. പഴയ സിനിമയാണ് പുതിയ കാലത്ത് 4 കെ ആയി ഓടിക്കാൻ എൻഫീൽഡ് പദ്ധതിയിടുന്നത് എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ തിരക്കഥ പഴയത് തന്നെ. പുതിയ ജെ സീരീസ് സ്വഭാവ ഗുണമുള്ള 500 സിസി ബുള്ളറ്റ് ആണ് അണിയറയിൽ ഒരുങ്ങുന്നത്.

Bullet 500 J Series launching on Aug 31 2023

350 പുതിയ തലമുറ ആയപ്പോൾ ഉണ്ടായത് പോലെ തന്നെ. എൻജിൻ കരുത്ത്, ടോർക് തുടങ്ങിയവ പഴയ എഞ്ചിനുമായി വലിയ സാമ്യം പ്രതീക്ഷിക്കുന്നുണ്ട്. 499 സിസി എൻജിന് 41.3 എൻ എം ടോർക്കും 27.5 പി എസ് പവറും ആയിരിക്കും ഉണ്ടാക്കുക.

എന്നാൽ എയർ കൂളിംഗിന് പകരം ചിലപ്പോൾ ഓയിൽ കൂളിംഗ് ഉണ്ടാകാൻ ഒരു വിദൂര സാധ്യതയുണ്ട്. ഓഗസ്റ്റ് 31 ന് വിപണിയിൽ എത്താൻ ഒരുങ്ങുന്നത് 6 ബുള്ളറ്റുകളാണ്. അതിൽ 3 വാരിയന്റുകളിൽ 500 ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യയിൽ ഹാർലി, ട്രിയംഫ് നിരയുടെ വരവോടെ ചൂട് പിടിച്ച 400 – 500 സിസി സെഗ്മെൻറ് ലക്ഷ്യമിട്ടാണ്. പുത്തൻ ബുള്ളറ്റ് 500 ഇന്ത്യയിൽ എത്തുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പുത്തൻ ഡ്യൂക്ക് 250 യുടെ ഓൺ റോഡ് പ്രൈസ്

ഈയിടെയുള്ള ഭൂരിഭാഗം പുത്തൻ മോഡലുകൾക്കും ഒരു പ്രത്യകതയുണ്ട്. എല്ലാവരും പ്രൈസ് വാറിൻറെ ഭാഗമായി വിലയിൽ വലിയ...

ഇസഡ് എക്സ് 4 ആറിൻറെ ഓൺ റോഡ് വില

ഇന്ത്യയിൽ 400 സിസി യിലെ രാജാവ് കവാസാക്കി ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ എത്തി....

ഹിമാലയൻ 450 യുടെ പുതിയ അപ്‌ഡേഷൻ

അടുത്ത മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഹിമാലയൻ 450 യുടെ പുതിയ വിവരങ്ങൾ പുറത്ത്. എൻജിൻ കപ്പാസിറ്റി,...

ബജാജ് പൾസർ 400 വരുന്നു

എതിരാളികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ പൾസർ നിരക്ക് അത്ര നല്ല കാലമല്ല. പെർഫോമൻസ് ബ്രാൻഡ് ആയി...