ഇന്ത്യയിൽ മോഡലുകളുടെ പേരിൽ ബ്രാൻഡുകൾ അറിയപ്പെടുന്ന ചുരുക്കം ചില മോട്ടോർസൈക്കിളുകൾ മാത്രമാണ് ഉള്ളത്. അതിൽ ഒന്നാണ് ബുള്ളറ്റ് 350. പുതിയ കാലത്തിന് അനുസരിച്ച് കോലം മാറുന്ന ബുള്ളറ്റ് 350 ഓണത്തിൻറെ അടുത്ത ദിവസം വിപണിയിൽ എത്തുകയാണ്.
ഇപ്പോഴുള്ള ബുള്ളറ്റ് പോലെ ബേസിക് ഫീച്ചേഴ്‌സ് മാത്രമല്ല. പുത്തൻ ബുള്ളറ്റിന് എൻഫീൽഡ് ഒരുക്കിയിരിക്കുന്നത്. ഹണ്ടർ 350 യുടെ മുകളിൽ വില വരുന്ന പുത്തൻ ബുള്ളെറ്റിൻറെ 3 വാരിയന്റുകളെ പരിചയപ്പെടാം.

അതിന് മുൻപ് ക്ലാസ്സിക് 350 യുടെ അതേ ഡിസൈൻ തന്നെയാണ് ഇവനിലും പിന്തുടരുന്നത്. എന്നാൽ ക്ലാസ്സിക് ബുള്ളറ്റ് ആയപ്പോൾ വന്ന മാറ്റങ്ങൾ ഇവയൊക്കെയാണ്. വലിയ മുൻ മഡ്ഗാർഡ്, ചെറിയ പിൻ മഡ്ഗാർഡ്. ഒറ്റ പീസ് സീറ്റ്, കുറച്ചു ഉയർന്നിരിക്കുന്ന ഹാൻഡിൽ ബാർ എന്നിവയാണ് മാറ്റങ്ങൾ.
എൻജിൻ, ഷാസി, സസ്പെൻഷൻ എന്നിവ ക്ലാസ്സിക് 350 യുടെ തന്നെ. ബുള്ളറ്റ് 350 യുടെ പ്രത്യകതയായ 19 ഇഞ്ച് വീലുകൾ ഇനിയില്ല. അതിന് പകരം ക്ലാസിക് 350 യിൽ കണ്ട 19 ഇഞ്ച് 100 സെക്ഷൻ ടയർ മുന്നിലും പിന്നിൽ 120 സെക്ഷൻ 18 ഇഞ്ച് ടയറുകളാണ്. ഇതൊക്കെയാണ് പൊതുവെയുള്ള കാര്യമെങ്കിൽ.

റോയൽ എൻഫീൽഡ് നിരയിൽ വാരിയന്റുകൾക്ക് പഞ്ഞം ഉണ്ടാകാറില്ലല്ലോ. ഇവിടെയും അങ്ങനെ തന്നെ, റിബേലിനെ പോലെ 3 വാരിയന്റുകൾ. ഏറ്റവും താഴെയുള്ള വാരിയന്റിന് മാത്രമാണ് സിംഗിൾ ചാനൽ എ ബി എസ് വരുന്നത്. ക്രോമ് നിറത്തിലുള്ള എൻജിൻ, ഇപ്പോഴുള്ള ബേസിക് വാരിയന്റിനെ പോലെ ഒറ്റ നിറം എന്നിങ്ങനെയാണ് അടിയിലെ വിശേഷങ്ങൾ.
ഇനി മിഡിലേക്ക് പോകുമ്പോൾ ആദ്യ ഹൈലൈറ്റ് പിന്നിലെ ഡിസ്ക് ബ്രേക്കും ഡ്യൂവൽ ചാനൽ എ ബി എസുമാണ്. നമ്മുടെ ക്ലാസ്സിക് ബുള്ളറ്റ് ഈ നിരയിലാണ് എത്തുന്നത് എന്നാണ് തോന്നുന്നത്. ബോഡി കളർ ഗ്രാഫിക്സ്, ടാങ്കിലെ ആ ഗോൾഡൻ വര. 3 ഡി ബാഡ്ജിങ് എന്നിവയാണ് ഈ നിരക്കായി എൻഫീൽഡ് ഒരുക്കിയിരിക്കുന്നത്.
ഇനിയാണ് അൽ ബുള്ളെറ്റിൻറെ വരവ്. പ്രീമിയം മോഡലാകാൻ ചെയ്തത് ഇത്ര മാത്രം. ഇതുവരെ എൻജിൻ ക്രോമ് നിറത്തിലാണ് തിളങ്ങിയതെങ്കിൽ, ഇവിടെ കറുപ്പിൻറെ ഇരുട്ടാണ്. ഒപ്പം മേറ്റ്, ഗ്ലോസി നിറങ്ങളിലാണ് ഈ ബുള്ളറ്റുകൾ എത്തുന്നത്. ഒപ്പം വരകൾ ഗോൾഡൻ കോപ്പ നിറങ്ങളിൽ ലഭ്യമാകും.
ഇതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിശേഷങ്ങൾ ഇതിനൊപ്പം അൽ ബുള്ളറ്റിന് നാവിഗേഷൻ സിസ്റ്റം കൂടി ഉണ്ടാകാൻ സാധ്യതയുണ്ട്. 1.7 ലക്ഷത്തിന് അടുത്തായിരിക്കും ഇവൻറെ എക്സ് ഷോറൂം വില വരുന്നത്.
Leave a comment