ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം വിൽപനയിൽ ഇരുന്ന മോഡലാണ് ബുള്ളറ്റ് 350. പുതിയ മലിനീകരണ ചട്ടം നിലവിൽ വരുന്നതോടെ പഴയ 350 സിസി എൻജിൻ പിൻവാങ്ങുന്നു എന്ന് വാർത്തകളുണ്ട്. ഈ വാർത്തയെ തുടർന്നാകാം ബുള്ളറ്റ് 350 സീരിസിന് മികച്ച വിൽപ്പനയാണ് നേടിക്കൊണ്ടിരിക്കുന്നത്.
2022 നവംബർ വരെ മിറ്റിയോർ 350 യുടെ താഴെയായിരുന്നു ബുള്ളറ്റിൻറെ സ്ഥാനം. എന്നാൽ നവംബർ കഴിഞ്ഞ് മിറ്റിയോറിനെ മുന്നിൽ വിടാത്ത പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഫെബ്രുവരിയിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ മറ്റ് സ്ഥാനങ്ങളിൽ മാറ്റമില്ല.
രാജാവായി തുടരുന്ന ക്ലാസ്സിക് 350 ഒന്നാമത് തന്നെ നിൽകുമ്പോൾ, യുവരാജാവ് ഹണ്ടർ ഇടിവോടെ രണ്ടാം സ്ഥാനത്തും. വിട്ട് കൊടുക്കാതെ ബുള്ളറ്റ് 350 മൂന്നാം സ്ഥാനത്തും നിൽകുമ്പോൾ മിറ്റിയോർ, ബുള്ളറ്റ് ഇലക്ട്ര, ഹിമാലയൻ, 650 ട്വിൻസ് എന്നിവരാണ് നിരയായി പിന്നോട്ട് നില്കുന്നത്.
ഫെബ്രുവരി 2023 ലെ റോയൽ എൻഫീഡിൻറെ സെയിൽസ് ചാർട്ട്
മോഡൽസ് | ഫെബ്.2023 |
ക്ലാസ്സിക് 350 | 27461 |
ഹണ്ടർ 350 | 12925 |
ബുള്ളറ്റ് 350 | 5109 |
മിറ്റിയോർ 350 | 8232 |
ബുള്ളറ്റ് ഇലക്ട്ര | 6698 |
ഹിമാലയൻ | 2841 |
650 ട്വിൻസ് | 1170 |
ആകെ | 64436 |
Leave a comment