1931 ലാണ് റോയൽ എൻഫീൽഡ് തങ്ങളുടെ നിത്യഹരിത മോഡലായ ബുള്ളറ്റിൻറെ പ്രൊഡക്ഷൻ ആരംഭിക്കുന്നത്. 1949 ൽ ഇന്ത്യൻ റോഡുകളിൽ എത്തിയ ബുള്ളറ്റ് ഇവിടെ കിഴടക്കാത്ത റോഡുകൾ ഇല്ല എന്ന് തന്നെ പറയാം. ഹിമാലയം മുതൽ കന്യാകുമാരി വരെ ഓടിയ ബുള്ളറ്റ് പുതിയ തലമുറയിലേക്ക് എത്തുകയാണ്.
ഓഗസ്റ്റ് 30 നാണ് പുത്തൻ മോഡൽ ഇന്ത്യയിൽ എത്തുന്നത്. പഴയ ബുള്ളറ്റിനെ അപേക്ഷിച്ച് കുറച്ചധികം മാറ്റങ്ങൾ തന്നെ റോയൽ എൻഫീൽഡ് പുതിയ താരത്തിന് നൽകുന്നുണ്ട്. ആദ്യം രൂപം ക്ലാസിക് 350 യുടെ പുതുതലമുറ എത്തിയപ്പോൾ തുടർച്ചയായി ആണ് തോന്നിയതെങ്കിൽ.

ബുള്ളറ്റും ക്ലാസ്സിക് വഴി തന്നെയാണ് കേറുന്നത്. ക്ലാസ്സിക് 350 യുടെ ചില ഭാഗങ്ങൾ ഇളക്കി മാറ്റിയാണ് പുതിയ തലമുറയുടെ വരവ്. ടൈൽ സെക്ഷൻ, ഒറ്റ പീസ് സീറ്റ് തുടങ്ങിയ മാറ്റങ്ങൾ എത്തുന്നതോടെ പുതിയ ബുള്ളറ്റ് തയ്യാർ. ശരിക്കും ബുള്ളറ്റിന് പുതിയ ഡിസൈൻറെ ആവശ്യം ഉണ്ടോ ???
എൻജിനും ഷാസിയും എല്ലാം പുതിയ ക്ലാസ്സിക് 350 യുടെ തന്നെ. ബുള്ളറ്റിൻറെ ഏറ്റവും അഫൊർഡബിൾ മോഡലായ ഇദ്ദേഹത്തിന് പുതിയ അപ്ഡേഷന് ലഭിക്കുന്നതോടെ ഒരു സ്ഥാനം കയ്യറ്റം കിട്ടുകയാണ്. ഹണ്ടർ 350 യുടെ മുകളിലാകും ഇനി അങ്ങോട്ടുള്ള സ്ഥാനം.
ക്ലാസ്സിക് 350യുടെ വില തുടങ്ങുന്നത് 1.91 ലക്ഷത്തിലും ഹണ്ടർ 350 യുടെ 1.5 ലക്ഷത്തിലുമാണ്. ഇതിന് ഇടയിലാകും പുത്തൻ മോഡലിൻറെ വിലയിടുന്നത്. ഏകദേശം 1.7 ലക്ഷത്തിന് അടുത്ത് വില പ്രതിക്ഷിക്കാം.
Leave a comment