തിങ്കളാഴ്‌ച , 5 ജൂൺ 2023
Home international ബി എസ് എ യുടെ ചെറിയ മോഡലിന് സാധ്യത.
international

ബി എസ് എ യുടെ ചെറിയ മോഡലിന് സാധ്യത.

പുതിയ പേരുകൾ റെജിസ്റ്റർ ചെയ്ത് ബി എസ് എ.

bsa motorcycles new 3 name registered
bsa motorcycles new 3 name registered

മഹീന്ദ്രയുടെ കീഴിലാണ് ജാവ, യെസ്‌ടി, ബി എസ് എ എന്നിവർ അണിനിരക്കുന്നത്. അതിൽ ബി എസ് എ ഇന്ത്യയിൽ എത്തിയിട്ടില്ലെങ്കിലും ഇന്റർനാഷണൽ മാർക്കറ്റിൽ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. 650 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനുമായി എത്തിയ ക്ലാസ്സിക് താരത്തിന് പിന്നിലായി കുറച്ചു താരങ്ങൾ കൂടി എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ആ വാർത്തക്ക് ചൂട് പിടിപ്പിക്കുന്നതിനായി അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ മൂന്ന് പേരുകൾ റെജിസ്റ്റർ ചെയ്തിരിക്കുകയാണ് ബി എസ് എ. തങ്ങളുടെ പഴയകാല മോഡലുകളെ തന്നെയാണ് പുതിയ കാലത്ത് റെജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നതാണ് ഇതിലെ തമാശ. അപ്പോൾ പഴയ താരങ്ങളുമായി ചെറിയ സാമ്യം പുത്തൻ മോട്ടോർസൈക്കിലുകൾക്ക് അവകാശപ്പെടാൻ ഉണ്ടാകുമല്ലോ.

അപ്പോൾ പേരുകൾ ഡീകോഡ് ചെയ്യുമ്പോൾ. ആദ്യ രണ്ടുപേരുകൾ തണ്ടർബോൾട്ട്, ലൈറ്റിനീങ് എന്നീ പേരുകളാണ്. ഇത് രണ്ടും പഴയ 650 സിസി ട്വിൻ സിലിണ്ടർ മോഡലുകളാണ്. തണ്ടർബോൾട്ട് ടൂറിംഗ് മോഡലായി 1962 മുതൽ 72 വരെ നിലവിൽ ഉണ്ടായിരുന്നു. ടൂറിംഗ് സ്വഭാവമുള്ള ഇവൻ പുതിയ കാലത്ത് സൂപ്പർ മിറ്റിയോറിനോട് മത്സരിക്കാൻ ആകും എത്തുന്നത്.

അടുത്ത 650 സിസി മോഡലായ ലൈറ്റിനീങ് അന്ന് കാലത്ത് ഓൾ റൌണ്ട് സ്പോർട്സ് ബൈക്കായി അവതരിപ്പിച്ച മോഡലാണ്. 1965–1972 വരെ വിപണിയിൽ ഉണ്ടായിരുന്ന ഇവന് പ്രധാനമായും അമേരിക്കൻ വിപണി ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചത്.

അടുത്തതാണ് ബി എസ് എ യുടെ നിരയിൽ എത്തുന്ന ചെറിയ താരം എന്ന് കണക്കാക്കുന്ന മോഡൽ. ബാൻറ്റം എന്ന് റെജിസ്റ്റർ ചെയ്തിരിക്കുന്ന പേര്. ബി എസ് എ യുടെ 1948 മുതൽ 1971 വരെ നിലവിൽ ഉണ്ടായിരുന്ന 2 സ്ട്രോക്ക് 125, 150, 175 സിസി സീരീസിൻറെ പേരാണ്.

ഈ മോഡൽ ജാവ, യെസ്‌ടി മോഡലുകളെ അടിസ്ഥാനപ്പെടുത്തിയാകും ഇന്റർനാഷണൽ മാർക്കറ്റിൽ എത്തുന്നത്. വരാനിരിക്കുന്ന ബജാജ് – ട്രിയംഫ്, കുഞ്ഞൻ ഹാർലി എന്നിവരോടൊപ്പം മത്സരിക്കാനായിരിക്കും വിപണിയിൽ എത്തുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഇസഡ് എക്സ് 4 ആറിനെ തളക്കാൻ തന്നെ

കഴിഞ്ഞ മാസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നാണ് കോവ്. വമ്പന്മാർ എല്ലാം 4 സിലിണ്ടർ...

ആർ ട്ടി ആർ 160 4വി യെയും ടൂറെർ ആക്കി.

60 ഓളം രാജ്യങ്ങളിൽ വേരുകളുള്ള ഇന്ത്യൻ കമ്പനിയാണ് ട്ടി വി എസ്. ഓരോ മാർക്കറ്റിനനുസരിച്ച് മോഡലുകളിൽ...

ഡോമിനർ പോലൊരു ആർ ട്ടി ആർ 200

ലോകം മുഴുവൻ ബൈക്ക് യാത്രകളിൽ ഹരം പിടിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാവരും സാഹസികരുടെ തന്നെ പല ഉപവിഭാഗങ്ങൾ...

പുതിയ മാറ്റങ്ങളുമായി സി ബി 190 എക്സ്

ഇന്ത്യയിൽ നിലവിലുള്ള ഹോണ്ടയുടെ അഫൊർഡബിൾ സാഹസികനായ സി ബി 200 എക്സ് എത്തിയത് ചൈനയിൽ നിന്നാണ്....