Monday , 29 May 2023
Home latest News ബി എസ് എ 650 സ്ക്രമ്ബ്ലെർ അണിയറയിൽ
latest News

ബി എസ് എ 650 സ്ക്രമ്ബ്ലെർ അണിയറയിൽ

ലോഞ്ച് തിയ്യതിയും, സ്ക്രമ്ബ്ലെർ ഡി എൻ എ യും

bsa scrambler 650 launched

650 ട്വിൻസിന് മഹീന്ദ്രയുടെ മറുപടിയാണ് ബി എസ് എ. ഇന്റർനാഷണൽ മാർക്കറ്റിൽ വിലയിൽ ഒന്ന് കാൽ വഴുതിയെങ്കിലും പിടിവിടാൻ ബി എസ് എ തീരുമാനിച്ചിട്ടില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷങ്ങളിൽ വരുന്ന റോയൽ എൻഫീൽഡ് 650 സ്ക്രമ്ബ്ലെറിന് എതിരാളി അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് പുതിയ പ്രോട്ടോടൈപ്പ് സൂചിപ്പിക്കുന്നത്. ബി എസ് എ നിലവിൽ വില്പന നടത്തുന്ന യൂ കെയിലാണ് പുതിയ പ്രോട്ടോടൈപ്പും പ്രദർശിപ്പിച്ചിരിക്കുന്നത്‌. സൗമ്യനായ ഗോൾഡ്സ്റ്റാറിനെ അടിസ്ഥാനപ്പെടുത്തി എത്തുന്ന റഫ് സ്ക്രമ്ബ്ലെർ വരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ നോക്കാം.

കുറച്ച് ഓഫ് റോഡ് കഴിവുകൾ കൂട്ടിയാണ് ഇവൻ എത്തുന്നത്. ടയറാണ് സ്പോക്ക് വീൽ തന്നെ നൽകിയപ്പോൾ ഇരു അറ്റത്തും 18 ഇഞ്ച് വീലിന് പകരം 19 / 17 ഇഞ്ച് ടയറുകളാണ്. ഒപ്പം പിരെല്ലിയുടെ ഓഫ് റോഡ് ടയറായ സ്കോർപ്പിയോൺ റാലി എസ് ട്ടി ആർ ആണ് ഓഫ് റോഡ് ഇഷ്ടപ്പെടുന്ന ഇവന് നൽകിയിരിക്കുന്നത്. അതിനൊപ്പം ടെലിസ്കോപിക് സസ്പെൻഷനിലേക്ക് മാറ്റി പിന്നിലെ ഡ്യൂവൽ ഷോക്ക് അബ്സോർബർസ്‌ തുടരുമ്പോൾ തന്നെ ഇരു അറ്റത്തും കൂടുതൽ ട്രാവൽ നൽകിയിരിക്കുന്നു. ഹെഡ്‍ലൈറ്റ് കവറോട് കൂടിയ റൌണ്ട് ഹെഡ്‍ലൈറ്റിന് തൊട്ട് താഴെയായി മുൻ മഡ്ഗാർഡ്, ഫ്ലാറ്റ് ഹാൻഡിൽ ബാർ , ഉയർന്നിരിക്കുന്ന ഇരട്ട എക്സ്ഹൌസ്റ്റ്, ചെറിയ പിൻ മഡ്ഗാർഡ് പിന്നിലും തുടരുന്നതാണ് ഇവൻറെ പ്രധാന സ്ക്രമ്ബ്ലെർ വിശേഷങ്ങൾ.

എൻജിൻ അതേ 652 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, 45.6 പി എസ് കരുത്ത് പകരുന്ന എൻജിൻ ആണെങ്കിലും ട്യൂണിങ്ങിൽ ഓഫ് റോഡിനായി ചില്ലറ മാറ്റങ്ങൾ പ്രതീഷിക്കാം. ഒപ്പം ലോഞ്ച് അടുത്ത വർഷം യൂറോപ്പിൽ ഉണ്ടാകുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. ഗോൾഡ്‌സ്റ്റാർ ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തുന്നതിനാൽ ഇവനും വരും വർഷങ്ങളിൽ പ്രതീഷിക്കാം.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ബി എസ് 6.2 വിൽ ഫുൾ പാസ്സായി എൻഫീൽഡ്

റോയൽ എൻഫീൽഡ് തങ്ങളുടെ സിംഗിൾ സിലിണ്ടർ മോഡലുകളെ എല്ലാം ബി എസ് 6.2 വിലേക്ക് അപ്ഡേറ്റ്...

രണ്ടു പേരും കൊണ്ട് രണ്ടാം സ്ഥാനത്തേക്ക്

ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന ഹോണ്ട മാർച്ച് മാസത്തിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. ബി എസ് 6.2...

എൻഫീൽഡ് 650 യിൽ കടുത്ത പോരാട്ടം.

ഇന്ത്യയിൽ 500 സിസി + മോഡലുകളിൽ ഏറ്റവും കൂടുതൽ വില്പന നടത്തുന്ന മോട്ടോർസൈക്കിൾ ആണ് റോയൽ...

കൂടുതൽ ക്ലാസ്സിക് ആയി മിറ്റിയോർ 350

റോയൽ എൻഫീൽഡ് 350 മോഡലുകളിൽ ബലി മൃഗമാണ് തണ്ടർ ബേർഡ് അല്ലെങ്കിൽ മിറ്റിയോർ നിര. 350...