650 ട്വിൻസിനോട് മത്സരിക്കാൻ ക്ലാസ്സിക് ലെജൻഡ് ( മഹീന്ദ്ര ) തിരിച്ചു കൊണ്ടുവന്ന ബ്രാൻഡ് ആണ് ബി എസ് എ. ബ്രിട്ടീഷ് ബ്രാൻഡിൻറെ സാരഥിയായി എത്തിയിരിക്കുന്നത് ഗോൾഡ് സ്റ്റാറും. ക്രോമിൻറെ തിളക്കത്തിലാണ് എല്ലാ ക്ലാസ്സിക് ബൈക്കുകളും എത്തുന്നത് എങ്കിലും.
കറുപ്പ് നിറത്തിൽ ക്ലാസ്സിക് ബൈക്കുകൾ എത്തിയാൽ പ്രത്യക അഴകാണ്. ആ വഴി തന്നെയാണ് പുതിയ ഗോൾഡ് സ്റ്റാറും എത്തുന്നത്. ഷാഡോ ബ്ലാക്ക് എഡിഷനിൽ എത്തുമ്പോൾ ഉള്ള മാറ്റങ്ങൾ ഇതൊക്കെയാണ്. ഇന്ധനടാങ്ക്, സൈഡ് പാനലുകൾ, എന്നിവ ഗ്ലോസി ബ്ലാക്കിൽ എത്തുമ്പോൾ.

എക്സ്ഹൌസ്റ്റ്, എൻജിൻ, വീൽസ് എന്നിവ മേറ്റ് ബ്ലാക്കിലാണ്. എൻജിൻ സൈഡ് തുടങ്ങിയവയിൽ മാറ്റമില്ല. 652 സിസി, സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിൻ തന്നെയാണ് ഇവന് ജീവൻ പകരുന്നത്. ഈ നിറം അല്ലാതെ 5 നിറങ്ങൾ കൂടി ഗോൾഡ് സ്റ്റാർ നിരയിലുണ്ട്.
ഷാഡോ ബ്ലാക്ക് എഡിഷനാണ് ഈ നിരയിൽ ഏറ്റവും വില കുറവുള്ള മോഡൽ. 6,299 പൗണ്ട് സ്‌ട്രെലിങ്ങായിരുന്നു അവിടെത്തെ വില ആയിരുന്നത്. എന്നാൽ ഇവന് 5,999 പൗണ്ട് സ്‌ട്രെലിങ്ങാണ് ബി എസ് എ വിലയിട്ടിരിക്കുന്നത്. അടുത്ത വർഷം ആദ്യം ഈ നിറം യൂറോപ്യൻ വിപണിയിൽ എത്തും.
ഇന്ത്യയിൽ ഇപ്പോൾ തന്നെ പല തവണ ഇവനെ സ്പോട്ട് ചെയ്തിരിക്കുന്നതിനാൽ. അടുത്ത വർഷം ഇവിടെ എത്തുന്നവരുടെ പട്ടികയിൽ ഇവനുമുണ്ട്. നേരത്തെ റിപ്പോർട്ടുകൾ അനുസരിച്ച് മാർച്ചിലാണ് ഇവൻ എത്തുന്നത്
Leave a comment