റോയൽ എൻഫീൽഡുമായി മത്സരിക്കാൻ മഹിന്ദ്ര കുറച്ചധികം ബ്രാൻഡുക്കളെ തന്നെ നിരത്തിൽ ഇറക്കിയിട്ടുണ്ട്. അതിൽ ജാവ, യെസ്ഡി ഇന്ത്യയിൽ അവതരിപ്പിച്ചെങ്കിലും. 650 ട്വിൻസുമായി മത്സരിക്കുന്ന ബി എസ് എ ഇന്ത്യയിൽ എത്തിയിട്ടില്ല.
എന്നാൽ വരവറിയിച്ച് പരീക്ഷണ ഓട്ടം തുടങ്ങിയെങ്കിലും ഇന്ത്യയിൽ ഇവൻ എത്താൻ ഇനിയും വൈകും. ഏകദേശം അടുത്ത വർഷം മാർച്ചോടെ മാത്രമായിരിക്കും ഇവന്റെ ലോഞ്ച് പ്രതിക്ഷിക്കുന്നത്. ഇന്ത്യയിലെ ഇപ്പോൾ നിലവിലുള്ള ഏറ്റവും വലിയ സിംഗിൾ സിലിണ്ടർ എൻജിൻ ആയിരിക്കും ഇവന്റെ ഹൃദയം.

650 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടൻറെ പരമാവതി കരുത്ത് 44 എച്ച് പിയും ടോർക് 55 എൻ എം വുമാണ്. 5 സ്പീഡ് ട്രാൻസ്‌മിഷൻ വഴിയാണ് കരുത്ത് ടയറിൽ എത്തിക്കുന്നത്. ഒരു സിലിണ്ടർ കുറവാണെങ്കിലും യൂറോപ്പിൽ വിപണിയിലുള്ള ഇവന് 650 ട്വിൻസുമായി വില കൂടുതലാണ്.
- ബി എസ് എ 650 സ്ക്രമ്ബ്ലെർ അണിയറയിൽ
- ബി എസ് എ യുടെ ചെറിയ മോഡലിന് സാധ്യത.
- ട്ടി വി എസ് എക്സിൻറെ ജർമ്മൻ സഹോ
ഏകദേശം ഗോൾഡ്സ്റ്റാറിന് ഇന്ത്യയിൽ എത്തുമ്പോൾ 650 ട്വിൻസിനെക്കാളും 50,000 രൂപ അധികം പ്രതിക്ഷിക്കുന്നുണ്ട്. ഇന്റർസെപ്റ്റർ 650 ക്ക് ഇന്ത്യയിലെ വില ആരംഭിക്കുന്നത് 3.03 ലക്ഷം മുതലാണ്. ഇതിനൊപ്പം ഒരു സ്ക്രമ്ബ്ലെർ മോഡലുകൾ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Leave a comment