വലിയ ബ്രാൻഡുകളും തങ്ങളുടെ ഇലക്ട്രിക്ക് മോഡലുകളെ അവതരിപ്പിക്കുകയാണ്. കവാസാക്കി ചെറുതിൽ തുടങ്ങുന്നത് പോലെ. മഹീന്ദ്രയുടെ കീഴിലുള്ള ബി എസ് എയും ചെറിയ ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
കവാസാക്കി നേക്കഡ്, സ്പോർട്സ് ബൈക്കിറകുമ്പോൾ. ക്ലാസ്സിക് മോഡലായിരിക്കും ബി എസ് എ ബ്രാൻഡിൽ എത്തുന്നത്. മോട്ടോർ സ്പെക് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും. അടുത്ത വർഷം തന്നെ കുഞ്ഞൻ ക്ലാസ്സിക് ഇലക്ട്രിക്ക് വിപണിയിൽ എത്തും.
കവാസാക്കിയെ പോലെ തന്നെ യൂ കെ യിലായിരിക്കും ഇവൻ ആദ്യം എത്തുന്നത്. മികച്ച റേഞ്ചിനൊപ്പം വിലയിലും ശ്രദ്ധിച്ചാകും പുത്തൻ മോഡൽ വിപണിയിൽ എത്തുന്നത്. ഇന്ത്യയിൽ ഉടനെ എത്താൻ വലിയ സാധ്യത കാണുന്നില്ല, എന്നാൽ സാധ്യതയുള്ള ഒരു മോഡലുണ്ട്.
നമ്മൾ ഏറെ കാത്തിരിക്കുന്ന ബി എസ് എ നിരയിലെ ക്ലാസ്സിക് 650 താരം ഗോൾഡ് സ്റ്റാർ. അടുത്ത വർഷം മാർച്ചോടെ ഇന്ത്യൻ വിപണിയിൽ എത്തും. 650 ട്വിൻസ് ആയിരിക്കും പ്രധാന എതിരാളി.
Leave a comment