ബജാജ് കഴിഞ്ഞ് എത്തുന്നത് ഹീറോയുടെ അടുത്താണ്. വലിയ പാളിച്ചകൾ ഇല്ലാതെ പോകുന്ന ഹീറോ നിരയുടെ ഏറ്റവും കുറവ് വില്പന നടത്തുന്നത് മാസ്റ്ററോ സ്കൂട്ടറിലാണ്. അവന് ഉടനെ തന്നെ അപ്ഡേഷൻ ഉണ്ടാകുമെന്ന് ഹീറോ അറിയിച്ചിട്ടുണ്ട്. 3061 യൂണിറ്റുകളാണ് മാസ്റ്ററോ വിൽക്കുന്നത്. മറ്റ് സ്കൂട്ടറുകളായ ഡെസ്റ്റിനി, പ്ലേഷർ, 7,818 ഉം 13,230 മാണ് ശരാശരി.
പഴയ പങ്കാളിയായ ഹോണ്ടയുടെ നിര പരിശോധിക്കുകയാണെങ്കിൽ. പുറത്ത് പോക്കാൻ ഏറ്റവും സാധ്യതയുള്ളത് സി ബി 200 എക്സ് ആണ്. 228 യൂണിറ്റ് ശരാശരിയിൽ പോകുന്ന ഇവന് ജീവൻ നിലനിർത്താൻ ചെറിയ സാധ്യതയുണ്ട്. അതിന് പ്രധാന കാരണം നേക്കഡ് മോഡലായ ഹോർനെറ്റ് 2.0 യുടെ വിൽപ്പനയാണ്. 844 യൂണിറ്റ് മാസം വില്പനയാണ് നടത്തുന്നത്. എക്സ് ബ്ലേഡിന്റെയും കാര്യം അങ്ങനെ തന്നെ. യൂണികോൺ 15,656 ഓടിയ കാരണം എക്സ്ബ്ലേഡ് 655 ഓടിയാലും കുഴപ്പമിലല്ലോ. സി ബി 500 ഉം അത്ര മികച്ച വില്പനയല്ല നേടുന്നത്. പക്ഷേ ഉടനെ തന്നെ അവിടെ ഒരു അപ്‌ഡേഷൻ പ്രതിക്ഷിക്കാം.

ഹീറോയും ഹോണ്ടയും കഴിഞ്ഞ് എത്തുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം കുടുംബത്തിലേക്കാണ്. അവിടെ കത്തി വീഴാൻ പോകുന്നത് ഡബിൾ യൂ 800 നാണ്. ഓഫറുകൾ നൽകിയിട്ടും വലിയ ചലനങ്ങൾ ഉണ്ടാകാൻ സാധിക്കാത്ത ഈ ക്ലാസിക് താരത്തിന് ഒപ്പം ഈ പോക്കിൽ ഒരാളെ കൂടി പ്രതിക്ഷിക്കാം. അത് നമ്മുടെ ബെസ്റ്റ് സെല്ലിങ് ലിറ്റർ ക്ലാസ്സ് മോഡലായ ഇസഡ് എക്സ് 10 ആറിന്റെ കുഞ്ഞൻ സഹോദരൻ 6 ആർ ആണ്. ഡബിൾ യൂ 800 കഴിഞ്ഞ വർഷം വില്പന നടത്തിയത് 4 ഉം , 6 ആർ 5 യൂണിറ്റുമാണ്.
Leave a comment