ഇന്ത്യയിൽ ഓരോ മലിനീകരണ ചട്ടങ്ങൾ പുതുതായി എത്തുമ്പോളും വലിയ ഡിസ്‌കൗണ്ടുകളാണ് ഓരോ ബ്രാൻഡുകളും നൽകുന്നത്. എന്നാൽ ബി എസ് – 4, 6 മലിനീകരണ ചട്ടം വന്നപ്പോൾ ഉണ്ടായിരുന്ന ഡിസ്‌കൗണ്ട് പുത്തൻ ബി എസ് 6.2 എത്തുമ്പോൾ ഉണ്ടാകില്ല.
അതിന് കാരണം പുതിയ നിയമത്തിൽ വന്ന മാറ്റമാണ്. മറ്റ് രണ്ടു മലിനീകരണ ചട്ടത്തിലും തിയ്യതി കഴിഞ്ഞാൽ പിന്നെ ഷോറൂമിൽ വിൽക്കാൻ സാധിക്കുമായിരുന്നില്ല. എന്നാൽ ബി എസ് 6.2 വിൽ വന്നിരിക്കുന്ന മാറ്റം, ഇന്ത്യൻ വിപണിക്കായി ഒരുക്കുന്ന വാഹനങ്ങൾ ഏപ്രിൽ 1, 2023 വരെ മാത്രമേ പ്രൊഡക്ഷൻ നടത്താൻ പറ്റൂ എന്നുള്ളതാണ്. വില്പന നടത്തുന്നത് നിയമ വിധേയമാണ്.
ഈ മാറ്റത്തിലൂടെ ബി എസ് 6.2 മോഡലുകൾക്കൊപ്പം ബി എസ് 6 മോഡലുകളും ഷോറൂമുകളിൽ നിന്ന് ലഭ്യമാകും. അതുകൊണ്ട് തന്നെയാണ് പുതിയ മലിനീകരണ ചട്ടം നിലവിൽ വരാൻ, ഒരു ദിവസം ബാക്കി നിൽക്കേ ഭൂരിഭാഗം ബ്രാൻഡുകളും തങ്ങളുടെ ബി എസ് 6.2 എൻജിൻ അവതരിപ്പിക്കാത്തത്.
വരും ദിവസങ്ങളിൽ പുതിയ മോഡൽ എത്തുന്നതിനൊപ്പം പുതിയ ഫീച്ചേഴ്സും ബി എസ് 6.2 വിൽ പ്രതിക്ഷിക്കാം. അങ്ങനെ കമ്പനി ഉയർത്തുന്ന വില കുറച്ചു വൈകുമെങ്കിലും കേരളത്തിൽ എല്ലാ മോഡലുകൾക്കും ഏപ്രിൽ 1 മുതൽ വില കൂടും.
പുതിയ വാഹനങ്ങളിൽ സംസ്ഥാന സർക്കാറിൻറെ നികുതി വർദ്ധനയാണ് ഈ വിലകയറ്റത്തിന് പിന്നിൽ. ഒപ്പം ഇപ്പോൾ വണ്ടിയുള്ളവരുടെയും പോക്കറ്റ് ചോരും.
Leave a comment