കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാർത്തകളാണ് താഴെ കൊടുക്കുന്നത്. അതിൽ ഈ ആഴ്ചയിലെ ബ്രാൻഡ് ഓഫ് ദി വീക്ക് ആയി തിരഞ്ഞെടുത്തിരിക്കുന്നത് ട്ടി വി എസിനെയാണ്. തൊട്ട് പുറകിലായി ഹീറോ, റോയൽ എൻഫീൽഡ്, ബീമർ ഇടം പിടിച്ചിട്ടുണ്ട്. ഇനി വാർത്തകളിലേക്ക് കടക്കാം.
താഴെ നിന്ന് തുടങ്ങിയാൽ ബി എം ഡബിൾ യൂ ആണ് ഏറ്റവും താഴെ നില്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ സാഹസികനെയാണ് ബീമർ പുറത്ത് ഇറക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് 1000 എക്സ് ആറിനെക്കാളും 31 പി എസ് അധികമാണ് പുതിയ എം 1000 എക്സ് ആറിൻറെ കരുത്ത് വരുന്നത്.

അതിന് മുകളിലായി നിൽക്കുന്നത് റോയൽ എൻഫീൽഡ് ആണ്. ക്രൂയ്‌സർ കാലം കഴിഞ്ഞു എന്ന് വിലയിരുത്തൽ നടക്കുമ്പോളാണ് സൂപ്പർ മിറ്റിയോർ 650 യുടെ ഈ കുതിച്ചുചാട്ടം. ഇന്ത്യയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി 500 സിസി + സെഗ്മെന്റിൽ രാജകിയ വിൽപ്പനയാണ് സൂപ്പർ മിറ്റിയോർ നടത്തി കൊണ്ടിരിക്കുന്നത്.
അതിന് മുകളിൽ നില്കുന്നത് റോനിൻ ആണ്. ഉത്സവകാലം ആഘോഷിക്കാൻ സ്പെഷ്യൽ എഡിഷൻ മോഡലുമായാണ് പുത്തൻ മോഡൽ എത്തിയിരിക്കുന്നത്. വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ ഇവയൊക്കെയാണ്.
- പുതിയ നിബസ് ഗ്രെ നിറം
- റെഡ് വൈറ്റ് ഗ്രാഫിക്സ്
- ബ്ലാക്ക്ഡ് വൈസർ
- ബ്ലാക്ക് ഹെഡ്ലാംപ് ബേസൽ
- വില 1.72 ലക്ഷം.
രണ്ടാം സ്ഥാനം ഹീറോയുടെ കൈയിലാണ്. മോട്ടോസൈക്കിൾ ലോകത്തെ ഏറ്റവും വലിയ ഇരുചക്ര എക്സ്പോയിൽ തിളങ്ങാൻ ഒരുങ്ങുകയാണ് ഹീറോ. എക്സ് പൾസ് 200 സീരീസ്, എക്സ്ട്രെയിം 160 ആർ കൺസെപ്റ്റ് എന്നിവ അവതരിപ്പിച്ച വേദിയിൽ.
ഇത്തവണ എത്തുന്നത് മൂന്ന് സ്കൂട്ടറുകളാണ്. അതിൽ ഒന്ന് ഒരു മാക്സി സ്കൂട്ടർ ആണ്.

മൂന്നാം സ്ഥാനത്തിന് പിന്നാലെ ട്ടി വി എസിൻറെ കൈയിലാണ് ഒന്നാം സ്ഥാനവും. ട്ടി വി എസ് 310 സിസി യിൽ ഒരു സാഹസികനെ ഒരുക്കുന്നു. എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. നേരത്തെ ” ആർ ട്ടി എക്സ് ” എന്ന പേര് റെജിസ്റ്റർ ചെയ്തത് നമ്മൾ അറിഞ്ഞിരുന്നു.
പക്ഷേ ആ പേര് വീണ്ടും കുത്തി പോകുകയാണ് ട്ടി വി എസ്. റാലി, മോട്ടോ ക്രോസ്സ് രംഗത്ത് ഏറെ നാളായി ഉണ്ടായിട്ടും. ഒരു സാഹസികൻ ഇല്ലാതത്തിൻറെ കുറവ് ഉടനെ പരിഹരിക്കുമെന്നാണ് ഈ നീക്കത്തിലൂടെ മനസ്സിലാകുന്നത്.
ഇപ്പോഴുള്ള ഓഫറുകൾ അറിയാൻ വേണ്ടി നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകൂ. ( 2 ഓഫറുകൾ )
Leave a comment