ഈ വർഷം ഏറ്റവും കാത്തിരിക്കുന്ന ലൗഞ്ചുകളിൽ ഒന്നാണ് കരിസ്‌മയുടെ തിരിച്ചുവരവ്. 29 നാണ് ലോഞ്ച് പൂരം നടക്കുന്നത് എങ്കിലും 15 ദിവസം മുൻപ് തന്നെ പരിപാടികൾ തുടങ്ങി കഴിഞ്ഞു. അത് തന്നെയാണ് കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും വലിയ സംഭവമായിരുന്നതും.
അതിന് തൊട്ട് പിന്നിലായി തന്നെ ഇന്ത്യയിലെയും ചൈനയിലെയും ഇലക്ട്രിക്ക് ബൈക്കുകൾ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ വിശേഷങ്ങളിലേക്ക് കടക്കുന്നതിന് മുൻപ്. ബ്രാൻഡ് ഓഫ് ദി വീക്ക് എതിരാളികൾ ഇല്ലാതെ ഹീറോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
കുറഞ്ഞ വിലയിൽ ഇലക്ട്രിക്ക് സ്കൂട്ടറുകൾ

ഇന്ത്യയിൽ ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ സബ്സിഡി എടുത്ത് കളഞ്ഞത് കാരണം. ഇപ്പോൾ എല്ലാവരും തങ്ങളുടെ വില കുറവുള്ള സ്കൂട്ടറുകളെ ഇറക്കുന്ന തിരക്കിലാണ്. മുൻ നിരക്കാരായ ഓല, എഥർ എന്നിവർ വെട്ടി കുറക്കലുകളുമായി തങ്ങളുടെ മോഡലുകളെ അവതരിപ്പിച്ചു കഴിഞ്ഞു.
- പ്രതീഷിച്ചത് പോലെ എഥർ ചെറിയ ബാറ്ററി, എൽ സി ഡി മീറ്റർ കൺസോൾ എന്നിവയുമായി എത്തിയപ്പോൾ.
- ഈ വെട്ടി കുറക്കലിന് ഒപ്പം ഞെട്ടിക്കുന്ന വിലയിലാണ് ഓല എസ് 1 എക്സ് സീരീസ് എത്തിയത്.
600 ആർ ആർ കൂടുതൽ മാർക്കറ്റുകളിലേക്ക്

ഹോണ്ടയാണ് നാലാം സ്‌ഥാനത്ത്. ഹോണ്ട കവാസാക്കി മത്സരം മുറുക്കുമ്പോൾ. ഹോണ്ട തങ്ങളുടെ മിഡ്‌ഡിൽ വൈറ്റ് സൂപ്പർ സ്പോർട്ടിനെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ചില മാർക്കറ്റുകളിൽ മാത്രമാണ് 600 ആർ ആർ നിലവിലുള്ളത്. എന്നാൽ ജപ്പാനിലെ പുതിയ മാറ്റങ്ങളാണ് ഈ തിരിച്ചു വരവിന് വെടി മരുന്നിട്ടിരിക്കുന്നത്. എന്നാൽ ഇതിനൊപ്പം ചില ആശങ്കകളും പുകയുന്നുണ്ട്.
ഓലയുടെ മോട്ടോർസൈക്കിൾ വിപ്ലവം

ഇന്ത്യയിൽ സ്കൂട്ടറുകളിൽ വലിയ വിപ്ലവം സൃഷ്ട്ടിച്ച ഓല. മോട്ടോർസൈക്കിൾ വിപണിയിലേക്കും കടക്കുകയാണ്. അടുത്ത വർഷം അവസാനത്തോടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന 4 മോഡലുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.
കോൺസെപ്റ്റിൽ കാണിച്ചിരിക്കുന്നത് കുറച്ചു പ്രീമിയം മോഡലുകളാണ്. ചില മോട്ടോർസൈക്കിളുകൾക്ക് വമ്പന്മാരായാണ് സാദൃശ്യം.
ചൈനയിലെ നിന്ന് ശരിക്കും ഒരു ഇലക്ട്രിക്ക് ബൈക്ക്

അടുത്തതും ഒരു ഇലക്ട്രിക്ക് മോഡലിൻറെ വാർത്തയാണ്. എന്നാൽ ചൈനയിൽ നിന്നുമാണ് ഈ ന്യൂസ് എത്തുന്നത്. ചൈനയിലെ വൻബ്രാൻഡുകളിൽ ഒന്നായ ക്യു ജെ മോട്ടോർസ് തങ്ങളുടെ കുഞ്ഞൻ ഇലക്ട്രിക്ക് ബൈക്കിനെ അവതരിപ്പിച്ചു.
4 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന്. വില ഞെട്ടിക്കുന്ന തരത്തിലാണ്.
ഒന്നാമൻ കരിസ്‌മ തന്നെ

എല്ലാ ദിവസവും ഓരോ ടീസർ എന്ന തരത്തിലാണ് ഹീറോ തങ്ങളുടെ ഇതിഹാസത്തെ പ്രൊമോട്ട് ചെയ്യുന്നത്. അതിൽ കരിസ്‌മയുടെ ഏറ്റവും മികച്ച നിറങ്ങളിൽ ഒന്നായ മഞ്ഞയും ഒപ്പം ഹൃതിക് റോഷനുമാണ് പ്രൊമോഷന് ഇറങ്ങിയിരിക്കുന്നത്.
9 ദിവസം ബാക്കി നിൽക്കെ ഫയറിങ്, ഹെഡ്‍ലൈറ്റ്, എൻജിൻ തുടങ്ങിയ കാര്യങ്ങൾ ടീസറിൽ എത്തിയിട്ടുണ്ട്.
Leave a comment