കഴിഞ്ഞ ആഴ്ചയിലെ പ്രധാനപ്പെട്ട വാർത്തകളാണ് ഈ സെക്ഷനിലൂടെ പരിചയപ്പെടുത്തന്നത്. ഈ ആഴ്ചയിലെ ബ്രാൻഡ് ഓഫ് ദി വീക്ക് ആയിരിക്കുന്നത്, ട്രിയംഫ് ആണ്. അതിന് പിന്നിലായി ട്ടി വി എസ്, യമഹ എന്നിവരും കട്ടക്ക് ഒപ്പമുണ്ട്.
സാഹസികൻ ട്ടി വി എസ്

അതിൽ താഴെ നിന്ന് തുടങ്ങിയാൽ നിൽക്കുന്നത് ട്ടി വി എസ് ആണ്. അപ്പാച്ചെയുടെ പുതിയ പേര് റെജിസ്റ്റർ ചെയ്തതാണ് ഇപ്പോഴത്തെ സംസാര വിഷയം. പുതിയ പേര് അനുസരിച്ച് ഒരു സാഹസികനാണോ എന്നാണ് സംശയം. പൾസർ അവതരിപ്പിച്ചത് പോലെ ഒരു ഇന്റർനാഷണൽ താരം എത്തുമോ എന്നും അഭ്യുഹങ്ങൾ പരക്കുന്നുണ്ട്.
ഇന്ത്യൻ തന്ത്രം അമേരിക്കയിലും

അടുത്തതായി എത്തുന്നത് ഹോണ്ടയാണ്. കഴിഞ്ഞ ആഴ്ചയിലെ പോലെ ഇന്റർനാഷണൽ വാർത്ത തന്നെയാണ് ഹോണ്ടയെ മുന്നിൽ എത്തിക്കുന്നത്. 2024 സി ബി 300 ആറിന്, ഇന്ത്യയിൽ യൂണികോണിൽ അവതരിപ്പിച്ച തന്ത്രം തന്നെയാണ് ഇവിടെയും ഇറക്കിയിരിക്കുന്നത്.
ആർ എക്സ് ബോംബ്

മൂന്നമതായി വന്നത് ഒരു ബോംബ് ആണ്. യമഹയുടെ ആർ എക്സ് സീരിസിനെ വീണ്ടും എത്തിക്കുകയാണ് എന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പഴയ ശബ്‍ദം തിരിച്ചു കൊണ്ടുവരാമെന്ന് പിടിവാശിയുള്ള യമഹ. തങ്ങളുടെ ഇതിഹാസത്തിന് പുതിയ ഹൃദയമാണ് എത്തിക്കുന്നത്. യമഹയുടെ ആർ എക്സ് 100 ൻറെ പ്രധാന സ്വഭാവങ്ങൾ എല്ലാം പുത്തൻ മോഡലിൽ ഒരുക്കുന്നുണ്ട്.
ആർ ട്ടി ആർ 310 ഇനി കെട്ടുകഥയല്ല

രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് വീണ്ടും ട്ടി വി എസ് ആണ്. വലിയ പ്ലാനുകൾ ഉള്ള ഇന്ത്യൻ ബ്രാൻഡ്. തങ്ങളുടെ വലിയ പ്ലാനുകളിൽ ഒന്നായ ആർ ട്ടി ആർ 310 നിനെ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നു. അതിനായി പരസ്യം പിടിക്കുന്നതിന് ഇടയിലാണ് ഇപ്പോൾ സ്പോട്ട് ചെയ്തിരിക്കുന്നത്. 310 സീരിസിൽ പുത്തൻ മോഡലായാണ് ഇവൻ എത്തുന്നത്.
ട്രിയംഫിൻറെ തേരോട്ടം

ഒന്നാം സ്ഥാനം ട്രിയംഫിൻറെ കൈയിലാണ്. തങ്ങളുടെ 400 സിസി കുഞ്ഞൻ ക്ലാസിക് മോഡലുകളാണ് കഴിഞ്ഞ ആഴ്ച ഏറ്റവും കോളിളക്കം ഉണ്ടാക്കിയ വാർത്ത. യൂ കെ യിലാണ് അവതരിപ്പിച്ചതെങ്കിലും ഇന്ത്യയിലും കേരളത്തിലും ട്രിയംഫ് വലിയ പദ്ധതികളാണ് ഒരുക്കുന്നത്.
നമ്മുടെ ടെലഗ്രാം ഗ്രൂപ്പ് ലിങ്ക്
Leave a comment