ഇന്ത്യയിൽ ട്ടി വി എസിൻറെ ആഴ്ചയായിരുന്നു കഴിഞ്ഞു പോയത്. തങ്ങളുടെ ഇന്റർനാഷണൽ താരത്തെ ഇറക്കിയതാണ് ട്ടി വി എസിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചതെങ്കിൽ. ഹാർലി, സുസൂക്കി, അപ്രിലിയ എന്നിവർക്കൊപ്പം. ക്വിഡിയൻ എന്ന ചൈനീസ് ബ്രാൻഡും ഈ ലിസ്റ്റിൽ പെട്ടിട്ടുണ്ട്.
അപ്പോ കഴിഞ്ഞ ആഴ്ചയിലെ പ്രധാനപ്പെട്ട വാർത്തകൾ നോക്കിയാല്ലോ.

എന്നത്തെയും പോലെ താഴെ നിന്ന് തുടങ്ങിയാൽ, സുസൂക്കിയാണ് 5 അം സ്ഥാനത്ത് നിൽക്കുന്നത്. ഇന്ത്യയിൽ മോട്ടോർസൈക്കിളിൽ വലിയ കരുതലില്ലാത്ത സുസൂക്കി. ഇന്റർനാഷണൽ മാർക്കറ്റിൽ ആറാടുകയാണ്. യമഹ രാജാവായി വാഴുന്ന 700 സിസി ലക്ഷ്യമിട്ട് മൂന്നാമത്തെ ബൈക്ക് ഉടൻ വരാനിരിക്കുന്നത്.

ഇനി നാലാം സ്ഥാനം എടുത്തത്, അപ്രിലിയയാണ്. തങ്ങളുടെ ആർ എസ് 457 ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ചു. നിൻജ 400 നോട് മത്സരിക്കുന്ന മോഡൽ. കുറച്ചു ഞെട്ടൽ തരുന്ന കാര്യങ്ങളുമായാണ് എത്തിയിരിക്കുന്നത്. ഇന്ത്യയിൽ വിലയിൽ ഞെട്ടിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഒരു ചൈനീസ് കമ്പനിയാണ്. മികച്ച പെർഫോമൻസിനൊപ്പം മികച്ച ഇന്ധനക്ഷമതയും തരുന്ന ഒരു 150 സിസി ക്രൂയ്സർ. ഇന്ത്യയിലെ ഈ നിരയിലെ കിംഗ് ആയ ആർ 15 നോട് മത്സരിക്കാവുന്ന മോട്ടോർസൈക്കിൾ. ഇന്ത്യയിലും എത്താൻ സാധ്യതയുണ്ട്.

രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഹാർലി ഡേവിഡ്സൺ ആണ്. റോയൽ എൻഫീൽഡിനെ വിടാതെ പിന്തുടരുകയാണ് കുഞ്ഞൻ ഹാർലി. ഇന്ത്യയിൽ എക്സ് 440 വില കൊണ്ട് പിന്തുടരുമ്പോൾ. ഓസ്‌ട്രേലിയയിലും അതുപോലെ തന്നെ. പക്ഷേ ട്വിൻ സിലിണ്ടർ എക്സ് 350 യാണ് ക്ലാസ്സിക് 350 യോട് മത്സരിക്കുന്നത്.

ഇനി കഴിഞ്ഞ ആഴ്ചയിലെ താരമായ ആർ ട്ടി ആർ 310 നിലേക്ക്. ഡിസൈൻ, എൻജിൻ, ഇലക്ട്രോണിക്സ് എന്നിവയിൽ ഞെട്ടിച്ച വിശേഷങ്ങൾക്കൊപ്പം. ആർ ട്ടി ആർ 310 നിൻറെ കിറ്റും പുറത്ത് ഇറക്കിയിട്ടുണ്ട്. ഇതിനൊപ്പം ഇവന് പിന്നിലെ വലിയ പ്ലാനുകളും ട്ടി വി എസ് വിശധികരിച്ചു. കളി വേറെ ലെവലാണ്.
Leave a comment