ഇന്ത്യയിൽ കാലങ്ങളായി വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു പാർട്ണർഷിപ്പ് ആണ് ട്ടി വി എസ് ബി എം ഡബിൾ യൂ. 310 ലോകമെബാടും വിജയക്കൊടി പാറിച്ചപ്പോൾ ഇലക്ട്രിക്കിലും ആ പങ്കാളിതം തുടരുമെന്ന് ഇരുവരും അറിയിച്ചിരുന്നു. അതിൽ ഒരാളാണ് ട്ടി വി എസ് ഈയിടെ പുറത്തിറക്കിയ എക്സ്.
പെർഫോമൻസ് ഇലക്ട്രിക്ക് സ്കൂട്ടർ ആയ ഇവന് 11 കിലോ വാട്ട് ഇലക്ട്രിക്ക് മോട്ടോറാണ് ഹൃദയം. ഐക്യുബിന് 4.4 കിലോ വാട്ട് ശേഷിയുള്ള മോട്ടോർ മാത്രം ഉള്ളപ്പോളാണ്. ട്ടി വി എസ് ഈ കുതിച്ചു ചാട്ടം നടത്തിയിരിക്കുന്നത്. അപ്പോൾ ഈ ചാട്ടത്തിന് കരുത്ത് നൽകിയിരിക്കുന്നത് ബി എം ഡബിൾ യൂ ആണ്.

സി ഇ 02 എന്ന ഇലക്ട്രിക്ക് മോപ്പഡിൽ നിന്നാകും ഈ എക്സിനുള്ള എൻജിൻ ഒരുക്കിയിരിക്കുന്നത്. എക്സ് ഇറക്കി ചൂട് മാറുന്നതിന് മുൻപ് തന്നെ സി ഇ 02 ഇന്ത്യയിൽ പരീക്ഷണ ഓട്ടം തുടങ്ങി കഴിഞ്ഞു. എക്സിനെ പോലെ ഫാൻസി ഐറ്റങ്ങളുടെ അതിപ്രസരം ഒന്നും ഇവനില്ല.
ചെറിയ നഗരയാത്രകൾക്ക് വേണ്ടി ഒരുക്കിയ ഇവന്. വളരെ അത്യാവശ്യം വേണ്ട കാര്യങ്ങൾ മാത്രമാണ് നൽകിയിരിക്കുന്നത്. 14 ഇഞ്ച് 120 സെക്ഷൻ ടയർ, വളരെ ചെറിയ മഡ്ഗാർഡ്, ചതുരം ലൈറ്റ്, ചതുരൻ ഫ്ലൈ സ്ക്രീൻ , കഴിഞ്ഞെത്തുന്നത് 3.5 ഇഞ്ച് ട്ടി എഫ് ട്ടി സ്ക്രീൻ എന്നിവയാണ് മുന്നിലെ വിശേഷങ്ങൾ.

പിന്നോട്ട് നീങ്ങുമ്പോൾ ഇന്ധനടാങ്ക് എന്ന് സങ്കൽപ്പിക്കുന്ന ഭാഗം കഴിഞ്ഞ് ബെഞ്ച് പോലുള്ള സീറ്റിലേത്തും . കഷ്ടപ്പെട്ട് ഒരാൾക്ക് ഇരിക്കാവുന്ന സീറ്റിൽ നിന്ന് പിന്നോട്ട് പോയാൽ. ബൊബ്ബർ ബൈക്കുകളെ ഓർമയിൽ എത്തിക്കും. പിൻ ടയർ 15 ഇഞ്ച് 150 സെക്ഷൻ ആയതുകൊണ്ടും.
ബെൽറ്റ് ഡ്രൈവ് സിംഗിൾ സൈഡഡ് സ്വിങ് ആം ആയതിനാലും മൊത്തത്തിൽ ഇവനൊരു കൺസെപ്റ്റ് മോഡൽ പോലെയാണ് തോന്നുക. മുന്നിൽ യൂ എസ് ഡി ഫോർക്ക്, പിന്നിൽ മോണോ സസ്പെൻഷൻ എന്നിവയുമായി എത്തുന്ന ഇവന് 80 % ചാർജ് ആക്കാൻ വേണ്ടത് 100 മിനിറ്റോളമാണ്.
- സ്പോർട്ടി ഇലക്ട്രിക്ക് സ്കൂട്ടറുമായി ട്ടി വി എസ്
- എഥറിൻറെ ഇലക്ട്രിക്ക് ബൈക്ക് ഒരുക്കുന്നു
- എക്സ് എൽ ഇലക്ട്രിക്ക് അണിയറയിൽ
90 കിലോ മീറ്റർ റിയൽ വേൾഡ് മൈലേജ് അവകാശപ്പെടുന്ന ഇവന്. പരമാവധി വേഗത 95 കിലോ മീറ്റർ ആണ്. ആകെ ഭാരം വരുന്നത് 132 കെ ജി യും. ഇനി വിലയിലേക്ക് നോക്കിയാൽ യൂ കെ യിൽ സി 400 ജി ട്ടി ക്കും സി ഇ 02 വിനും ഒരേ വിലയാണ്. ഇന്ത്യയിൽ സി 400 ജി ട്ടി യുടെ വില 11.25 ലക്ഷം രൂപയാണ്.
Leave a comment