ലോകത്തിലെ ഏറ്റവും മികച്ച എ ഡി വിക്കളിൽ ഒന്നാണ് ആർ 1250 ജി എസ്. ഒരു ബൈക്കിലും ഇല്ലാത്ത കോമ്പൊയുമായി എത്തുന്ന ഈ സാഹസികൻറെ പുതിയ തലമുറ എത്തിയിരിക്കുകയാണ്. കരുത്തും കപ്പാസിറ്റിയും കൂടിയതിനൊപ്പം ഭാരം കുറച്ചാണ് പുത്തൻ മോഡൽ വരുന്നത്.
ഹൈലൈറ്റ്സ്
- ഫ്യൂചറസ്റ്റിക് ഡിസൈൻ
- പുതിയ എൻജിൻ
- ഞെട്ടിക്കുന്ന വില കയറ്റം
ഫ്യൂചറസ്റ്റിക് ഡിസൈൻ
ആർ 1300 ജി എസിൻറെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം. ആദ്യം ഡിസൈൻ, 1250 നേക്കാളും മസിലൊക്കെ കുറച്ചാണ് പുത്തൻ മോഡലിൻറെ വരവ്. കുറച്ചു സെക്സി ആയാണ് എന്ന വേണമെങ്കിൽ പറയാം. മുന്നിലെ ബീക്ക് മുതൽ പിന്നോട്ട് നീങ്ങും തോറും ഒരു ഒഴുക്കിലാണ് .

മുന്നിലെ ബീക്ക്. എക്സ് ഷെയ്പ്പ്ഡ് ഹെഡ്‍ലൈയ്റ്റ്, അഡ്ജസ്റ്റ് ചെയ്യാവുന്ന വിൻഡ് സ്ക്രീൻ. അതിന് താഴെയായി 6.5 ഇഞ്ച് ട്ടി എഫ് ട്ടി മീറ്റർ കൺസോൾ. ഒഴുകിയിറങ്ങുന്ന ടാങ്കിന് കിഴിൽ 19 ലിറ്റർ ഇന്ധനടാങ്ക്. സ്പ്ലിറ്റ് സീറ്റ്, സിംഗിൾ സൈഡഡ് സ്വിങ് ആമിൻറെ ഭംഗി മറക്കാതെ തന്നെ. എ ഡി വി സ്റ്റൈലിൽ എക്സ്ഹൌസ്റ്റ് കൂടി എത്തുമ്പോൾ ഡിസൈൻ പാർട്ട് അവസാനിക്കുകയാണ്.
പുതിയ കരുത്തൻ ഹൃദയം
ഇനി താഴോട്ട് പോയാൽ, 1254 സിസി ക്ക് പകരം 1300 സിസി ട്വിൻ സിലിണ്ടർ ബോക്‌സർ എൻജിനാണ്. കരുത്ത് 145 എച്ച് പി യും, 146 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് 9 എച്ച് പി, 3 എൻ എം അധികമായി ഇവൻ ഉല്പാദിപ്പിക്കും.
മറ്റ് മോഡലുകളിൽ നിന്ന് വ്യത്യാസമായി ചെയിൻ ഇവന് കാണില്ല, പകരം ഷാഫ്റ്റ് ഡ്രൈവ് ആണ്. 120/70 – 19, 170/60 -17 ടയറിലേക്ക് കരുത്ത് പായിക്കുന്നത്. റോഡിനൊപ്പം കാടും മലയും കയറുന്നതിനായി ഇലക്ട്രിക്കല്ലി അഡ്ജസ്റ്റ് ചെയ്യാവുന്ന സസ്പെൻഷനാണ് ഇരു അറ്റത്തും.
ഷാഫ്റ്റ് ഡ്രൈവ് പോലെ, സസ്പെൻഷനിലും വ്യത്യസ്‍തനാണ് കക്ഷി. മുന്നിൽ ട്ടെലിലിവർ ഫ്രണ്ട് ഫോർക്കും, പാരാലിവർ റിയർ സസ്പെൻഷനുമാണ്. ഇനി ബ്രേക്കിങ്ങിലേക്ക് കടന്നാൽ. മുന്നിൽ 310 എം എം ഡ്യൂവൽ ഡിസ്‌കും, പിന്നിൽ 280 എം എം സിംഗിൾ ഡിസ്ക്കുമുണ്ട്.

മൂന്നാം കണ്ണും ഇലക്ട്രോണിക്സും
അധിക സുരക്ഷക്കും കൂടുതൽ സൗകര്യത്തിനുമായി ഒരു പിടി ഇലക്ട്രോണിക്സും ഇവൻറെ പിന്നിലുണ്ട്.
- എ ബി എസ്
- 4 റൈഡിങ് മോഡ്
- ഹിൽ സ്റ്റാർട്ട് കണ്ട്രോൾ
- എൻജിൻ ഡ്രാഗ് ടോർക്ക് കണ്ട്രോൾ
- ടയർ പ്രെഷർ കണ്ട്രോൾ
- ഹിറ്റഡ് ഗ്രിപ്സ്
- യൂ എസ് ബി ചാർജിങ്
- കീ ലെസ്സ് റൈഡ്
എന്നിവക്കൊപ്പം കാലത്തിനൊപ്പം നീങ്ങുന്ന മൂന്നാം കണ്ണുകൂടി ബീമർ ഇവന് നൽകിയിട്ടുണ്ട്. റഡാർ ഉപയോഗിച്ചുള്ള ഈ സാങ്കേതിക വിദ്യയിൽ. ആക്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ഫ്രണ്ട് കൊളിഷൻ വാണിംഗ്, ലൈൻ വാണിംഗ് തുടങ്ങിയവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അവസാനമായി കുറച്ചു അളവുകൾ കൂടി നോക്കിയാൽ, 850 എം എം ആണ് ഇവൻറെ സീറ്റ് ഹൈറ്റ്, 237 കെ ജി യാണ് ഇവൻറെ ഭാരം വരുന്നത്. കഴിഞ്ഞ തലമുറ മോഡലിനെക്കാളും 9 കെ ജി കുറവ് എന്ന നേട്ടവും പുത്തൻ മോഡലിന് അവകാശപ്പെടാം.

വിലയും ഇന്ത്യൻ ലൗഞ്ചും
ഗ്ലോബൽ ലോഞ്ച് കഴിഞ്ഞെങ്കിലും അടുത്ത വർഷമായിരിക്കും ഇവൻ വിപണിയിൽ എത്തുന്നത്. 18,465 പൗണ്ട് സ്‌ട്രെലിങ്ങാണ് ( 18.7 ലക്ഷം ) ഇപ്പോഴത്തെ ഇവൻറെ യൂ കെയിലെ വില. ആർ 1250 ജി എസിന് 14,990 പൗണ്ട് സ്റ്റെർലിങ്ങും ( 15.18 ലക്ഷം ).
- കൂടുതൽ സൂപ്പർ ആയി സൂപ്പർ ആഡ്വഞ്ചുവർ
- ആഫ്രിക്ക ട്വിനിന് വലിയ അപ്ഡേഷന് വരുന്നു
- എക്സ്പൾസ് റാലി പോലൊരു അഡ്വഞ്ചുവർ റാലി
ഇന്ത്യയിൽ ആർ 1250 ൻറെ എക്സ് ഷോറൂം വില തുടങ്ങുന്നത് 20.55 ലക്ഷം രൂപയാണ്. ഇപ്പോൾ നമ്മൾ പരിചയപ്പെട്ടത് റോഡ് വേർഷൻ ആണെങ്കിൽ. റോഡ് + ഓഫ് റോഡ്, ഹാർഡ് കോർ ഓഫ് റോഡ് എന്നിങ്ങനെ 4 വാരിയന്റുകളിൽ ഇവൻ ഇന്റർനാഷണൽ മാർക്കറ്റിൽ ലഭ്യമാണ്.
Leave a comment