ഞായറാഴ്‌ച , 24 സെപ്റ്റംബർ 2023
Home latest News സാഹസികരിലെ രാജാവിന് തലമുറ മാറ്റം
latest News

സാഹസികരിലെ രാജാവിന് തലമുറ മാറ്റം

ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചു

r 1250 gs next generation r 1300 gs launch date
r 1250 gs next generation r 1300 gs launch date

ലോകമെബാടും ഇപ്പോൾ സാഹസിക തരംഗം ആഞ്ഞു വീശുകയാണ്. അതിൽ ഏറ്റവും മുകളിൽ നിൽക്കുന്ന സാഹസികനാണ് ബി എം ഡബിൾ യൂ, ആർ 1250 ജി എസ്. 2019 മുതൽ നിലവിലുള്ള 1250, പുതിയ മാറ്റത്തിന് ഒരുങ്ങുകയാണ്.

ആർ 1300 ജി എസ് എന്ന് പേരിട്ടിട്ടുള്ള പുതിയ തലമുറയുടെ പ്രധാന മാറ്റങ്ങൾ നോക്കാം. മുന്നിൽ നിന്ന് തുടങ്ങിയാൽ അഡ്ജസ്റ്റ് ചെയ്യാവുന്ന വിൻഡ് സ്ക്രീൻ ആണ് ആദ്യം കണ്ണിൽപ്പെടുന്നത്. മുന്നിലെ ഹെഡ്‍ലൈറ്റിലും മാറ്റങ്ങളുണ്ട്. എന്നാൽ ചാര ചിത്രങ്ങളിൽ അത്ര അങ്ങ് തെളിഞ്ഞിട്ടില്ല.

r 1250 gs next gemeration r 1300 gs launch date

മുഖം കാണാൻ ലോഞ്ച് വരെ കാത്തിരിക്കാം. പേര് സൂചിപ്പിക്കുന്നത് പോലെ എൻജിൻ കപ്പാസിറ്റിയിൽ വർദ്ധനയുണ്ട്. അതിന് മുൻപ് ഷാസിയിലും സ്വിങ് ആംമിലും പൊള്ളിച്ചു പണിതിട്ടുണ്ട് ബി എം ഡബിൾ യൂ. വീണ്ടും എൻജിനിലേക്ക് വന്നാൽ. 1250 ൽ നിന്ന് 1300 സിസി ലേക്ക് കപ്പാസിറ്റി കൂട്ടിയെങ്കിലും.

ബോക്‌സർ കൺസ്ട്രക്ഷൻ തന്നെയാണ് ഇവിടെയും തുടരുന്നത്. ഇരട്ട സിലിണ്ടർ എൻജിന് കരുത്ത് 136 ൽ നിന്ന് 145.5 ബി എച്ച് പി യും. ടോർക് 143 ൽ നിന്നും 149 എൻ എമ്മും ഉല്പാദിപ്പിക്കും. ഒപ്പം ഈ മാറ്റം പരമാവധി വേഗതയിലും വ്യത്യാസം വന്നിട്ടുണ്ട്.

219 ൽ നിന്ന് 225 കിലോ മീറ്റർ വേഗത കൈവരിക്കാൻ 1300 ന് സാധിക്കും. ഇലക്ട്രോണിക്സിൻറെ ഒരു പട തന്നെ ഇപ്പോൾ തന്നെ ഉണ്ടെങ്കിലും. പുതിയ കാലത്തിൻറെ ഹൈൻഡ് ഏൻഡ് ടെക്നോളജിയായ ബ്ലൈൻഡ് സ്പോട്ട് അസ്സിസ്റ്റൻസ് ആണ് ഇവന് പുതുതായി എത്തുന്നത്.

ജന്മനാടായ ജർമനിയിലെ ബെർലിനിൽ വച്ചാണ് സെപ്റ്റംബർ 28 ന് ഗ്ലോബൽ ലോഞ്ച് നടക്കുന്നത്. സാഹസികർക്ക് വലിയ വളക്കൂറുള്ള മണ്ണാണ് ഇന്ത്യ. അതുകൊണ്ട്, അധികം വൈകാതെ തന്നെ ഇവിടെയും എത്തും. ഇപ്പോൾ 20.55 ലക്ഷം മുതലാണ് ആർ 1250 ജി എസിൻറെ വില ആരംഭിക്കുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പുത്തൻ ഡ്യൂക്ക് 250 യുടെ ഓൺ റോഡ് പ്രൈസ്

ഈയിടെയുള്ള ഭൂരിഭാഗം പുത്തൻ മോഡലുകൾക്കും ഒരു പ്രത്യകതയുണ്ട്. എല്ലാവരും പ്രൈസ് വാറിൻറെ ഭാഗമായി വിലയിൽ വലിയ...

ഇസഡ് എക്സ് 4 ആറിൻറെ ഓൺ റോഡ് വില

ഇന്ത്യയിൽ 400 സിസി യിലെ രാജാവ് കവാസാക്കി ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ എത്തി....

ഹിമാലയൻ 450 യുടെ പുതിയ അപ്‌ഡേഷൻ

അടുത്ത മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഹിമാലയൻ 450 യുടെ പുതിയ വിവരങ്ങൾ പുറത്ത്. എൻജിൻ കപ്പാസിറ്റി,...

ബജാജ് പൾസർ 400 വരുന്നു

എതിരാളികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ പൾസർ നിരക്ക് അത്ര നല്ല കാലമല്ല. പെർഫോമൻസ് ബ്രാൻഡ് ആയി...