ചൊവ്വാഴ്‌ച , 28 നവംബർ 2023
Home Web Series ബി എം ഡബിൾ യൂ പേരുകൾ ഡികോഡ് ചെയ്താൽ
Web Series

ബി എം ഡബിൾ യൂ പേരുകൾ ഡികോഡ് ചെയ്താൽ

എല്ലാത്തിനും ഒരു അർത്ഥമുണ്ട്‌.

bmw name decoded
bmw name decoded

ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ഇരുചക്ര നിർമ്മാതാവായ ബി എം ഡബിൾ യൂ വിൻറെ പേരിടുന്ന സമവാക്യങ്ങൾ ഒന്ന് ഡീകോഡ് ചെയ്തല്ലോ??? . 310 മുതൽ 1800 സിസി വരെ കാപ്പാസിറ്റിയുള്ള മോഡലുകൾ ഈ നിരയിലുണ്ട്. അതിൽ തന്നെ സിംഗിൾ സിലിണ്ടർ മുതൽ സിക്സ് സിലിണ്ടർ മോഡലുകൾ വരെ വിപണിയിലുണ്ട്. ഈ എൻജിൻ സിലിണ്ടർ , കപ്പാസിറ്റി, സ്വഭാവം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ മോഡലുകൾക്കും പേര് നൽകുന്നത്. ഈ സമവാക്യങ്ങൾ ഒന്ന് ഡീകോഡ് ചെയ്ത് നോക്കാം.

ഒറ്റ ഇംഗ്ലീഷ് അക്ഷരത്തിലാണ് എല്ലാ പേരുകളും തുടങ്ങുന്നത്. ( ജി ) എന്നാൽ സിംഗിൾ സിലിണ്ടർ, പാരലൽ ട്വിൻ അവരെ (എഫ്) , ബോക്സർ എൻജിനുകൾക്ക് (ആർ), 4 സിലിണ്ടർ മോഡലുകൾ (എസ്), മോട്ടോർസ്പോർട്ട് ബൈക്കുകളെ ( എം ), സിക്സ് സിലിണ്ടർ ബൈക്കുകൾക്ക് (കെ) , സ്കൂട്ടറുകളെ (സി) എന്നാണ് പൊതുവെ വിളിക്കുന്നത്. (***അവസാനത്തെ രണ്ടു പേരുകളിൽ കുറച്ചു വ്യക്തത കുറവുണ്ട്.)

bmw motorrad sales 2022

ഇനി രണ്ടാമത്തെ സെക്ഷനിലേക്ക് കടന്നാൽ കൂടുതലായും നമ്പറുകളാണ് ഇവിടെ ഉണ്ടാകുന്നത്. അത് എൻജിൻ കപ്പാസിറ്റിയാണ്. 300 മുതൽ 1800 സിസി വരെ കപ്പാസിറ്റിയുള്ള എൻജിനുകൾ ബി എം ഡബിൾ യൂ വിൻറെ പക്കലുണ്ട്.

വാലറ്റമാണ് ഏറ്റവും വലിയ നിര പേരുകളുള്ളത്. ഇത് ആ മോഡലുകളുടെ സ്വാഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ആദ്യം ആർ ൽ നിന്ന് തുടങ്ങിയാൽ നേക്കഡ് എന്നാണ്. ആറിന് അപ്പുറത്ത് ആർ കൂടി വന്നാൽ സൂപ്പർ സ്പോർട്ട് ആയി. ആർ കഴിഞ്ഞ് എസ് ആണെങ്കിൽ സ്പോർട്സ് ടൂറെർ ആയി. എസിന് പകരം ട്ടി വന്നാൽ ട്രാവൽ ടൂറെർ. അത് വലിയ ടൂറിംഗ് ബൈക്കായ കെ സീരിസിലാണ് ഉള്ളത്. ആറിന് മുന്നിലുള്ളവരെ കഴിഞ്ഞാൽ ആറിന് പിന്നിലുള്ളവരും ഉണ്ട്. എക്സ് ആർ എന്നാൽ സാഹസിക യാത്രികൻ എന്നാണ്.

bmw motorrad heavy recall

എന്നാൽ അംഗങ്ങളുടെ നിര കഴിഞ്ഞിട്ടില്ല. ഇപ്പോൾ കുറച്ച് പരിങ്ങലിൽ നിൽക്കുന്ന ഏറ്റവും പ്രിയങ്കരനായ ജി എസ് എന്നാൽ സാഹസികൻ എന്നും. ജി എസ് ആഡ്വാഞ്ചുവർ എന്നാൽ കൊടും സാഹസികൻ എന്നുമാണ്. ഇതിനൊപ്പം ജി ട്ടി എന്നാൽ ഗ്രാൻഡ് ടോറിസ്‌മോ എന്നും ബി എന്നാൽ ബോക്‌സർ എന്നുമാണ് ഡീകോഡ് ചെയ്യുമ്പോൾ കിട്ടുന്നത്.

ഇതിനൊപ്പം ആർ നൈൻ ട്ടി സീരീസ് കൂടിയുണ്ട്. കപ്പാസിറ്റിക്ക് പകരം നൈൻ ട്ടി എന്നാണ് ഇവനിട്ടിരിക്കുന്ന പേര്. ഇവരെ സ്റ്റാൻഡേർഡ് സ്പോർട്സ് ബൈക്ക് എന്നാണ് ബി എം ഡബിൾ യൂ വിളിക്കുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ആർ 15 വി4 നോട് ഒപ്പം പിടിച്ച അപ്പാച്ചെ 160

ട്രാക്കിൽ നിന്ന് ഡുക്കാറ്റി തങ്ങളുടെ മോഡലുകളെ റോഡിൽ എത്തിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടല്ലോ. അതുപോലെ കഴിഞ്ഞ ദിവസങ്ങളിൽ...

അപ്പാച്ചെ 160 2 വി യുടെ ഓൺ റോഡ് പ്രൈസ്

ഇന്ത്യയിലെ സ്‌പോർട്ടി കമ്യൂട്ടർ നിരയിലെ ജനപ്രിയ താരമാണ് ട്ടി വി എസ് അപ്പാച്ചെ സീരീസ്. കമ്യൂട്ടറിൽ...

സിംഗിൾ സിലിണ്ടറിൽ ഡ്യൂക്ക് 390 യെക്കാളും കരുത്തൻ

ഇന്ത്യയിൽ 4 സ്ട്രോക്ക് മോട്ടോർസൈക്കിളിൽ ഏറ്റവും കരുത്തുറ്റ മോഡൽ ഏതാണ്. ഭൂരിഭാഗം പേരുടെയും ഉത്തരം ഡ്യൂക്ക്...

തിരിച്ചുവിളി ; സുസുക്കി ഇനാസുമ

ഇന്ത്യയിൽ 2011 മുതൽ മോട്ടോർസൈക്കിളുകളിൽ സ്‌പോർട്ടി മോഡലുകൾ എത്തി തുടങ്ങി. ഓരോ വർഷവും ഈ മാർക്കറ്റ്...