ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ഇരുചക്ര നിർമ്മാതാവാണ് ബി എം ഡബിൾ യൂ. 2022 ലും ഒന്നാം സ്ഥാനം തുടരാൻ സഹായിച്ച രാജ്യങ്ങൾ, മികച്ച വില്പന നേടിയ മോഡലുകളാണ് ഇനി വരാൻ പോകുന്നത്
4.4 ശതമാനം വളർച്ചയോടെ 202,895 യൂണിറ്റുകളാണ് ലോകം മുഴുവനായി വില്പന നടത്തിയിരിക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ വില്പന നടത്തിയ രാജ്യം ജന്മനാടായ ജർമ്മനിയാണ്. 24,129 യൂണിറ്റ് വില്പന നടത്തിയിട്ടുണ്ട്. അതുകഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡിമാൻഡ് വന്നിരിക്കുന്നത് ഏഷ്യയിൽ നിന്നാണ്.
46,332 യൂണിറ്റുകളാണ് ഏഷ്യയിൽ മൊത്തത്തിൽ വിട്ടിരിക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ വില്പന നടത്തിയിരിക്കുന്നത്, ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമായ ചൈനയിലാണ്. 7.7 % വളർച്ചയോടെ 15,404 യൂണിറ്റാണ് ചൈന സമാഹരിച്ചിരിക്കുന്നത്. ചൈനയെ അപേക്ഷിച്ച് വില്പന പകുതിയെ ഇന്ത്യയിൽ നിന്ന് കിട്ടിയിരിക്കുന്നത്. എന്നാൽ വളർച്ചയുടെ കണക്കിൽ ഏറെ മുന്നിലാണ് ഇന്ത്യ. 40.3% വളർച്ചയോടെ 7,282 യൂണിറ്റുകളുടെ വില്പന നേടി. ഇവിടത്തെ 90% ഇന്ത്യയിൽ വില്പന നടത്തിയത് 310 സീരീസ് ആണ്. 6,554 യൂണിറ്റുകളാണ് കുഞ്ഞന്മാർ ഇന്ത്യൻ റോഡുകളിൽ എത്തിച്ചത്.

ഇന്റർനാഷണൽ മാർക്കറ്റിൽ പക്ഷേ സ്ഥിതി വ്യത്യസ്തമാണ്. ബി എം ഡബിൾ യൂ 7 ചെറുകുടുംബങ്ങളിലായി 34 മോഡലുകളാണ് വിപണിയിൽ ഉള്ളത്. ഈ വർഷത്തെ ഡുക്കാറ്റിയുടെ വില്പന പോലെ ഒന്നാം സ്ഥാനം ഇവിടെയും സാഹസികരുടെ കൈയിലാണ്. ബോക്‌സർ ട്വിൻ സിലിണ്ടർ എഞ്ചിനുമായി എത്തുന്ന ആർ 1250 ജി എസ്, ജി എസ് ആഡ്വഞ്ചുവർ. ഇരുവരും എന്നിവർ കൂടി ഏകദേശം 60,000 യൂണിറ്റുകളാണ് വില്പന നടത്തിയിരിക്കുന്നത്. തൊട്ട് താഴെയാണ് കുഞ്ഞൻ സിംഗിൾ സിലിണ്ടറിൻറെ സ്ഥാനം. 310 സീരിസിൻറെ ആകെ വിറ്റത് 24,000 യൂണിറ്റോളമാണ്, എന്നാൽ ഇവരുടെ ശോഭ കുറക്കുന്നതാണ് മറ്റ് മൂന്ന് പേരുടെ വില്പന.
അത് മറ്റാരുമല്ല 4 സിലിണ്ടർ മോഡലുകളുടെ നേക്കഡ് താരം എസ് 1000 ആർ, സ്പോർട്സ് ടൂറെർ എസ് 1000 എക്സ് ആർ എന്നിവർക്കൊപ്പം എക്സ്ക്ലൂസിവ് എം 1000 ആർ ആർ. എന്നിങ്ങനെ ലക്ഷങ്ങൾ വിലവരുന്ന മോഡലുകൾ കൂടി ഏകദേശം 23,500 യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞിട്ടുണ്ട്. സൂപ്പർ സ്പോർട്ട് താരമായ എസ് 1000 ആർ ആർ 10,000 യൂണിറ്റും വില്പന നടത്തിയിട്ടുണ്ട്. കണക്കുകൾ നോക്കിയാൽ ലക്ഷങ്ങൾ വില വരുന്ന മോഡലുകളുടെ താഴെയാണ് കുഞ്ഞൻമാരുടെ വില്പന.

ഇതിനൊപ്പം ലോകത്തിലെ വലിയ പ്രീമിയം കമ്പനിയായ ബി എം ഡബിൾ യൂ നിരയിൽ സ്കൂട്ടറുകളുടെമുണ്ട്. ഇന്ത്യയിൽ പൊന്നും വിലയുമായി എത്തിയ സി 400 ജി ട്ടി അടങ്ങുന്ന താരനിരയുണ്ടെങ്കിലും. പക്ഷേ ഒന്നാമത് എത്തിയത് സി ഇ 04 എന്ന ഇലക്ട്രിക്ക് സ്കൂട്ടറാണ്. പ്രീമിയം നിരയിലും ഇലക്ട്രിക്ക് കാറ്റ് ആഞ്ഞ് വീശുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 5000 യൂണിറ്റോളം ലോകത്തിൻറെ പല കോണിലായി റോഡിൽ എത്തിയിരിക്കുന്നത്.
Leave a comment