ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ഇരുചക്ര നിർമാതാകളായ ബി എം ഡബിൾ യൂ മോട്ടോറാഡ്. തങ്ങളുടെ നിരയിലെ ബെസ്റ്റ് സെല്ലിങ് മോഡലായ ആർ 1250 ജി എസ്, ആർ 1250 ജി എസ് ആഡ്വഞ്ചുവർ, എന്നിവർക്കൊപ്പം ആർ 1250 ആർ ട്ടി യുടെ യാത്ര അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നു.
വിചിത്രമായ ഈ ആവശ്യത്തിന് പിന്നിലുള്ള കാരണം. ഈ മോഡലുകളിൽ പ്രത്യാക്കിച്ച് മൂവരുടെയും 2019 മോഡലുകളിൽ ഗിയർബോക്സ് ഇൻപുട്ട് ഷാഫ്റ്റ്‍ ഓവർ ലോഡ് ആകുകയും. യാത്രക്കിടയിൽ തകരുകയും അപകടം പറ്റാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഈ തിരിച്ചു വിളി. എൻജിൻ കണ്ട്രോൾ യൂണിറ്റ് സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് ബി എം ഡബിൾ യൂ അറിയിച്ചിരിക്കുന്നത്.

ഏകദേശം 18,489 യൂണിറ്റുകൾക്ക് തകരാർ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും കൂടുതൽ 2022 ൽ വില്പന നടത്തിയ ആർ 1250 ജി എസ് ആഡ്വാഞ്ചുവറിനാണ്, ഇതിൽ ഏറ്റവും ഓഹരി. 9401 യൂണിറ്റുകൾ തിരിച്ച് ഷോറൂമിൽ എത്തുമെന്നാണ് കണക്ക്. തൊട്ട് പുറകിലായി ആ കുടുംബത്തിലെ തന്നെ ആർ 1250 ജി എസും 6812 യൂണിറ്റുമായി പിന്നിലുണ്ട്. മൂന്നാമതായി എത്തുന്നത് ഗ്രാൻഡ് ടൂറെർ ആയ ആർ 1250 ജി ട്ടി യാണ്, 2276 യൂണിറ്റ്.
മൂവർക്കും 1254 സിസി, ബോക്‌സർ ട്വിൻ സിലിണ്ടർ എൻജിനുകളാണ് കരുത്ത് പകരുന്നത്. മൂവരും ഇന്ത്യൻ വിപണിയിൽ ഉണ്ടെങ്കിലും ഇന്ത്യയിൽ തിരിച്ചുവിളിയുടെ കാര്യങ്ങൾ ഒന്നും അറിയിച്ചിട്ടില്ല.
Leave a comment