എന്തുകൊണ്ട് പ്രീമിയം ഇരുചക്ര നിർമ്മാതാക്കൾ തങ്ങളുടെ പോർട്ട്ഫോളിയോയിലേക്ക് കുഞ്ഞൻ മോഡലുകളെ അവതരിപ്പിക്കുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ബി എം ഡബിൾ യൂ. 2021 ൽ 102% വളർച്ചയോടെ 5191 യൂണിറ്റ് വില്പന നടത്തിയ ഇന്ത്യയിലെ ബീമർ ഫാമിലി. 2022 ൽ ഒരു മാസം ബാക്കി നിൽക്കെ 6000 യൂണിറ്റുകൾ വില്പന നടത്തി കഴിഞ്ഞിട്ടുണ്ട്. ഇത് ഏകദേശം 7000 യൂണിറ്റിന് അടുത്ത് എത്തുമെന്നാണ് കണക്ക് കൂട്ടൽ
ഇതിൽ 90% മോഡലുകളും 310 സീരീസിലുള്ള ജി 310 ആർ, ജി 310 ജി എസ്, ജി 310 ആർ ആർ എന്നിവരാണ്. കഴിഞ്ഞ വർഷം വില്പനയിൽ തുണയായത് ജി 310 സീരിസിലെ വില വെട്ടികുറക്കലുക്കൾ ആണെങ്കിൽ 2022 ൽ ജി 310 ആർ ആറിൻറെ കടന്ന് വരവ് കൂടിയാണ്. ഒപ്പം ഇന്ത്യയിൽ 2018 ൽ വിപണിയിൽ എത്തിയ ജി 310 ആർ, ജി 310 ജി എസ് എന്നിവരുടെ വില്പന 10,000 യൂണിറ്റുകൾ കവിഞ്ഞെന്ന സന്തോഷ വാർത്തയും ബി എം ഡബിൾ യൂ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ബി എം ഡബിൾ യൂ വില്പന ചരിത്രം
2017 ലാണ് ബി എം ഡബിൾ യൂ മോട്ടോറാഡ് ഇന്ത്യയിൽ ഒഫീഷ്യലി പ്രവർത്തനം ആരംഭിക്കുന്നത്. സി ബി യൂ യൂണിറ്റുകളുമായി ഇന്ത്യയിൽ എത്തിയ ബി എം ഡബിൾ യൂ ആദ്യ വർഷം വില്പന നടത്തിയത് വെറും 252 യൂണിറ്റുകളാണ്. എന്നാൽ 2013 ൽ തന്നെ ട്ടി വി എസുമായി 500 സിസി ക്ക് താഴെയുള്ള മോട്ടോർസൈക്കിൾ നിർമ്മിക്കുന്നതിനുവേണ്ടി കരാറിൽ ഒപ്പുവച്ചിരുന്നു. ആ പങ്കാളിത്തത്തിൽ ആദ്യ മോഡലുക്കൾ എത്തിയതോടെ 2018 ൽ വില്പന 2187 യൂണിറ്റുകളായി ഉയർന്നു. അവിടെ നിന്ന് 2019 ൽ എത്തിയപ്പോൾ 2403 യൂണിറ്റിലേക്ക് എത്തി വീണ്ടും വളർച്ചയോടെ തന്നെ അവസാനിപ്പിച്ചപ്പോൾ 2020 ലും വളർച്ച തന്നെ എന്നാൽ വളർച്ചയുടെ ശക്തി കുറയുന്നത് മനസ്സിലാക്കിയ ബി എം ഡബിൾ യൂ. 2021 ൽ വില കുറച്ചെത്തിയ ജി 310 സീരീസ് ഇന്ത്യയിൽ കൊടുംകാറ്റായി അതോടെ 2021 ൽ 5191 യൂണിറ്റ് എന്ന പ്രീമിയം വാഹനങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ വളർച്ചക്കളിൽ ഒന്നായി അത്. അവിടം കൊണ്ടും അവസാനിപ്പിക്കുന്നില്ല എന്ന് ജി 310 ആർ ആറിൻറെ വരവോടെ ബി എം ഡബിൾ യൂ പറഞ്ഞു വക്കുന്നു.
Leave a comment