ഇപ്പോൾ കടുത്ത പോരാട്ടമാണ് സാഹസിക രംഗത്ത് നടക്കുന്നത്. ഓഫ് റോഡിങ്ങിൽ മാത്രമല്ല, റോഡിലും സാഹസികരുടെ മത്സരമാണ്. ഡുക്കാറ്റി തങ്ങളുടെ ഏറ്റവും വേഗതയേറിയ സാഹസികനെ അവതരിപ്പിച്ച്. ദിവസങ്ങൾ കഴിയുമ്പോളേക്കും ഇതാ ഡുക്കാറ്റിയെ മലതി അടിച്ച്.
ബി എം ഡബിൾ യൂ തങ്ങളുടെ സ്പോർട്സ് ടൂറെർ എസ് 1000 എക്സ് ആറിൻറെ എം വേർഷൻ ലാൻഡ് ചെയ്തിരിക്കുകയാണ് . എസ് മാറി എം ആകുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മൾ പല തവണ കണ്ടതാണ്. സ്പോർട്സ് ടൂറെറിൽ നിന്ന് ഹൈപ്പർ ടൂറെറിൽ എത്തിയപ്പോൾ ഉണ്ടായ മാറ്റങ്ങൾ നോക്കാം.
- എം മോഡലുകളെ പോലെ രണ്ടു നിറങ്ങളിലാണ് പുത്തൻ എം 1000 എക്സ് ആർ എത്തുന്നത്
- ഹൈ പെർഫോമൻസ് മോട്ടോർസൈക്കിൾ ആയതിനാൽ വിങ്ലെറ്റസ് നൽകിയിട്ടുണ്ട്
- അക്രയുടെ എക്സ്ഹൌസ്റ്റ് സിസ്റ്റം
- അലൂമിനിയം ഡബിൾ സൈഡഡ് സ്വിങ് ആം ( മൾട്ടിസ്റ്റാർഡ ആർ എസ്സിൽ സിംഗിൾ സൈഡഡ് ആണ്)
- 31 പി എസ് അധിക കരുത്തുള്ള 999 സിസി, ലിക്വിഡ് കൂൾഡ്, 4 സിലിണ്ടർ എൻജിൻ

- 201 പി എസ് @ 12,750 ആർ പി എം, 113 എൻ എം @ 11,000 ആർ പി എം
- 275 കിലോ മീറ്റർ പരമാവധി വേഗത
- നീല നിറത്തിലുള്ള എം കാലീപ്പർ ബ്രേക്ക്സ്
- ലൈറ്റ് വൈറ്റ് ഫോർജ്ഡ് അലൂമിനിയം വീൽസ്
- എം കോമ്പറ്റിഷൻ പാക്കേജ്
എന്നിവക്കൊപ്പം ഒരു പിടി ഇലക്ട്രോണിക്സും പുത്തൻ മോഡലിന് നൽകിയിട്ടുണ്ട്. 5 റൈഡിങ് മോഡ്, ഡൈനാമിക് ട്രാക്ഷൻ കണ്ട്രോൾ, വീലി കണ്ട്രോൾ, ക്വിക്ക് ഷിഫ്റ്റർ, ലോഞ്ച് കണ്ട്രോൾ, ഹിൽ കണ്ട്രോൾ എന്നിങ്ങനെ നീളുന്നു ആ ലിസ്റ്റ്.
പക്ഷേ ഡുക്കാറ്റി നൽകിയത് പോലെ അധിക സുരക്ഷക്കായി. റഡാർ സിസ്റ്റം പോലുള്ള സാങ്കേതിക വിദ്യ ഇവനിൽ അവതരിപ്പിച്ചിട്ടില്ല. ഇനി അളവുകളിലേക്ക് കടന്നാലും ഞെട്ടിക്കാനുള്ള വക ബീമർ ഒരുക്കിയിട്ടുണ്ട്. ഇത്ര കരുത്ത് കൂടിയ ഇവന് എസ് 1000 എക്സ് ആറിനേക്കാളും 3 കെ ജി കുറവാണ്.
- നമ്പർ 1 കരുത്തൻ നേക്കഡ് ഇന്ത്യയിൽ
- കരുത്താർജ്ജിച്ച് എ ഡി വി ക്കളിലെ രാജാവ്
- ട്ടി വി എസ് എക്സിൻറെ ജർമ്മൻ സഹോ
223 കെ ജി മാത്രം ഭാരമുള്ള ഇവൻറെ വില ഇപ്പോൾ പുറത്ത് വിട്ടിട്ടില്ല. ഇന്റർനാഷണൽ മാർക്കറ്റിലാണ് എത്തിയതെങ്കിലും അടുത്ത വർഷം തന്നെ ഇവനും ഇന്ത്യയിലും പ്രതീക്ഷിക്കാം.
Leave a comment