ചില ബ്രാൻഡുകൾക്ക് ചില ഡിവിഷനുകളുണ്ട്. അവിടെ നിന്ന് ഇറങ്ങിയാൽ ആൾ ആകെ മാറും. അങ്ങനെ ഒന്നാണ് ബി എം ഡബിൾ യൂ വിന് എം. കാറുകളിൽ ഉണ്ടായിരുന്ന ഈ പ്രാന്തൻ ഡി എൻ എ ബൈക്കുകളിലും എത്തിച്ചിരിക്കുകയാണ്. ഈ നിരയിലെ രണ്ടാമത്തെ താരത്തെ പരിചയപ്പെടാം.
മറ്റാരുമല്ല എസ് 1000 ആറിൻറെ എം വേർഷൻ എം 1000 ആർ തന്നെ. നേക്കഡ് മോട്ടോർസൈക്കിൾ നിരയിലെ ലോകത്തിലെ ഏറ്റവും കരുത്തുള്ള മോഡൽ. 212 ബി എച്ച് പി യാണ് ഇവൻറെ കരുത്ത്, 113 എൻ എം ടോർക്, എന്നിവയാണ്. എം നിരയിൽ എത്തിയപ്പോൾ 998 സിസി, ഇൻലൈൻ 4 എൻജിൻ ഉല്പാദിപ്പിക്കുന്നത്.

നേക്കഡ് മോഡൽ ആയിട്ടും 3.2 സെക്കൻഡ് മതി ഇവന് 100 ലെത്താൻ. പരമാവധി വേഗത മണിക്കൂറിൽ 280 കിലോ മീറ്റർ. ഇതിനൊപ്പം ഈ ഭീകരനെ മെരുക്കിയെടുക്കാൻ ഒരു പട ഇലക്ട്രോണിക്സും ബി എം ഡബിൾ യൂ ഒരുക്കിയിട്ടുണ്ട്. അതിനൊപ്പം സ്പെകിലും മാറ്റങ്ങളുണ്ട്.
- ബി എം ഡബിൾ യൂ – എ ബി എസ് ( പ്രൊ )
- പ്രൊ റൈഡിങ് മോഡ്
- ലോഞ്ച്, ട്രാക്ഷൻ, ക്രൂയിസ്, സ്ലൈഡ്, ബ്രേക്ക് കണ്ട്രോൾ
- ഷിഫ്റ്റ് അസിസ്റ്റ് പ്രൊ
- ഓട്ടോമാറ്റിക് ഹിൽ സ്റ്റാർട്ട് കണ്ട്രോൾ
- എം അനിമേഷൻ – ട്ടി എഫ് ട്ടി മീറ്റർ കൺസോൾ
- ഡൈനാമിക് ടാപ്പിംഗ് കണ്ട്രോൾ
- കീലെസ് റൈഡ്
- ടയർ പ്രെഷർ കണ്ട്രോൾ
- ഹീറ്റഡ് ഗ്രിപ്പ്
എന്നീ ഇലക്ട്രോണിക്സ് പടക്കൊപ്പം സ്പെക് സൈഡിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എം ഡിവിഷൻ തന്നെ ഒരുക്കുന്ന ബാറ്ററി, ഫോർജ്ഡ് വീൽസ്, ബ്രേക്ക്, സീറ്റ്, ലിവർ എന്നിവയും മാറ്റങ്ങളുടെ ലിസ്റ്റിലുണ്ട്.

ഇനി ഡിസൈനിലേക്ക് കടന്നാൽ വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും. കാഴ്ചയിൽ ആൾ അത്ര ശരിയല്ല എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും. കാരണം ലൈറ്റ് ബ്ലൂ, ഡാർക്ക് ബ്ലൂ, റെഡ് കളർ എന്നിങ്ങനെ എം കളർ വാരി വിതറിയാണ് ഗ്രാഫിക്സ് വരുന്നത്. ഒപ്പം സ്പോർട്സ് ബൈക്കുകളുടേത് പോലെയുള്ള വിങ്ലെറ്റ്സുമുണ്ട്.
ദി എം കോമ്പറ്റിഷൻ പാക്കേജ്
എന്നാൽ ഇവനെക്കാളും ഭീകരൻ തൊട്ട് അടുത്ത് തന്നെ നിൽപ്പുണ്ട്. അതാണ് എം കോമ്പറ്റിഷൻ പാക്കേജ്. എം 1000 ആറിൽ എം കോമ്പറ്റിഷൻ കൂടി എത്തുമ്പോൾ. ഭീകരനിൽ നിന്ന് കൊടും ഭീകരനിലേക്കാണ് ഇവൻറെ പോക്ക്. അത്രയും മാറ്റങ്ങളും പുത്തൻ മോഡലിൽ എത്തിയിട്ടുണ്ട്.
സ്റ്റാൻഡേർഡ് എം വെളുപ്പ് നിറത്തിലാണ് വരുന്നതെങ്കിൽ. ഇവിടെ കറുപ്പാണ് നിറമാണ്, പക്ഷേ ആ കറുപ്പിൽ തിളങ്ങുന്ന പല ഭാഗങ്ങളും കാർബൺ ഫൈബർ ആണെന്ന് മാത്രം. അതിൽ ഏതൊക്കെപ്പെടുമെന്ന് നോക്കിയാൽ.

- വീൽസ്
- റൈഡർ ഫൂട്ട്റെസ്റ്റ്
- വിൻഡ് ഡിഫ്ലക്റ്റർ
- ചെയിൻ ഗാർഡ്
- സൈഡ് ആൻഡ് ടാങ്ക് ട്രിംസ്
- എയർ ബോക്സ് കവർ
എന്നിങ്ങനെ നീളുന്നു കാർബൺ ഫൈബറിൻറെ തിളകം. ഇതിനൊപ്പം അഡ്ജസ്റ്റബിൾ സീറ്റ്, ആൻറ്റി തെഫ്റ്റ് അലാറം, സ്പോർട്സ് വിൻഡ് സ്ക്രീൻ അടങ്ങുന്നതാണ് എം പാക്കേജ്. പെർഫോമൻസിലും ഇലക്ട്രോണിക്സിലും ഞെട്ടിച്ചു നിൽക്കുന്ന ഇവൻറെ വില കൂടി കേൾക്കാം.
ഇന്ത്യയിൽ എസ് 1000 ആറിന് 19 ലക്ഷം രൂപയാണ് വില വരുന്നത്. എന്നാൽ ഇവൻറെ വില അതായത് വെള്ള സ്റ്റാൻഡേർഡ് എം ന് 33 ലക്ഷവും. എം കോമ്പറ്റിഷൻ അണിഞ്ഞു വരുന്ന കറുപ്പ് എം 1000 ആറിന് 38 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില.

അവസാനമായി ഇവൻറെ എതിരാളി കൂടി നോക്കിയാൽ. നേരിട്ട് മത്സരിക്കുന്നത് ഡുക്കാറ്റി സ്ട്രീറ്റ് ഫൈറ്റർ എസ് പി 2 ആണ്. 208 ബി എച്ച് പി – 35 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വില വരുന്നത്. ഇവനൊപ്പം സാഹസികൻ കൂടി എം നിരയിൽ അധികം വൈകാതെ എത്തുന്നുണ്ട്.
Leave a comment