സാഹസികന്മാരിലെ രാജാവാണ് ബി എം ഡബിൾ യൂ, ആർ 1250 ജി എസ്. മറ്റ് ഹൈൻഡ് സാഹസികരെ പോലെ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് രാജാവും. സെപ്റ്റംബർ 28 ന് പുതിയ രാജാവിൻറെ പട്ടാഭിഷേകമാണ്. ആർ 1250 ജി എസിൻറെ പുത്തൻ തലമുറ ആർ 1300 ജി എസിൻറെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്. എന്തൊക്കെയാണ് യുവ രാജാവിൻറെ വിശേഷങ്ങൾ എന്ന് നോക്കിയാല്ലോ.
ഹൈലൈറ്റ്സ്
- പുതിയ ഫ്യൂച്ചെറസ്റ്റിക് ഡിസൈൻ
- ഹൈ ഏൻഡ് ഇലക്ട്രോണിക്സ്
- കപ്പാസിറ്റി കൂടിയ എൻജിൻ
രൂപത്തിൽ വലിയ മാറ്റങ്ങളാണ് പുത്തൻ മോഡലിന് വരുത്തിയിരിക്കുന്നത്. എക്സ് പോലെയുള്ള ഡി ആർ എൽ അതിന് നടുക്കിലായി പ്രൊജക്ടർ എൽ ഇ ഡി ഹെഡ്‍ലൈറ്റ്. കൂടുതൽ ഷാർപ്പ് ആയ ഫയറിങ്, അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന വിൻഡ് സ്‌ക്രീൻ എന്നിവയാണ് പുത്തൻ മോഡലിന് ബീമർ നൽകിയിരിക്കുന്നത്.

ഒപ്പം എൻജിൻ സൈഡ് വിപുലീകരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ബോക്സർ എൻജിൻ തന്നെയാണ് പുത്തൻ മോഡലിലും. എന്നാൽ കപ്പാസിറ്റി 1250 ൽ നിന്നും 1300 ലേക്ക് എത്തും. അതുകൊണ്ട് തന്നെ കരുത്തിലും ചെറിയ വർദ്ധനയുണ്ട്. 136 ൽ നിന്നും 143 എച്ച് പി യായിരിക്കും പുത്തൻ മോഡൽ ഉത്പാദിപ്പിക്കുക. ടോർക് 143 തന്നെ.
ഇനി അടുത്ത മാറ്റം വരുന്നത് ഇലക്ട്രോണിക്സിലാണ്. ഇപ്പോൾ ലോകത്തിൽ കിട്ടുന്നതിൽ വച്ച് ഏറ്റവും അഡ്വാൻസ്ഡ് ടെക്നോളജി ആകും പുത്തൻ മോഡലിൽ എത്തുന്നത്. കൊളിഷൻ വാണിംഗ്, സ്പോട്ട് മോണിറ്ററിങ് തുടങ്ങി റൈഡിങ് മോഡ് വരെയുള്ള എല്ലാ സാങ്കേതിക വിദ്യകളും ഇവനിൽ അണിനിരക്കും.
- 50% വളർച്ചയോടെ ബി എം ഡബിൾ യൂ
- മൈലേജ് കൂട്ടാൻ കുഞ്ഞൻ ബി എം ഡബിൾ യൂ
- ബി എം ഡബിൾ യൂ പേരുകൾ ഡികോഡ് ചെയ്താൽ
- വില കുറവും മാറ്റങ്ങളുമായി സി ബി 200 എക്സ്
അടുത്ത വർഷമായിരിക്കും ഇവൻ ഇന്ത്യയിൽ എത്താൻ സാധ്യത. വിലയിൽ വലിയ വർദ്ധന പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യയിൽ ഇപ്പോൾ 20.55 ലക്ഷം രൂപയാണ് ഇവൻറെ എക്സ്ഷോറൂം വില വരുന്നത്. പ്രധാന എതിരാളികൾ ഡുക്കാറ്റി മൾട്ടിസ്റ്റാർഡ വി 4, പാൻ അമേരിക്ക എന്നിവരാണ്.
Leave a comment