ലോകത്തിലെ മികച്ച ബൈക്കുകൾക്ക് എല്ലാം ഒരു ചൈനീസ് അപരനുണ്ടാകും. അതിൽ ഇതാ ബി. എം. ഡബിൾ യൂ. ജി 310 ആറിനെ അടിസ്ഥാനപ്പെടുത്തിയും കുറച്ചാളുകൾ. കഴിഞ്ഞ ദിവസം നിൻജ 300 നെ സ്കൂട്ടറാക്കിയ ഹാൻവേ മോട്ടോർസൈക്കിൾസിൻറെ ഫ്യൂരിയസ് സീരീസ്.
ചൈനയിൽ ഈ സീരീസിൽ 5 മോഡലുകൾ ഇപ്പോൾ നിലവിലുണ്ട്. ഏതാണ്ട് നമ്മുടെ ഡ്യൂക്ക് നിര പോലെ എല്ലാവർക്കും ഒരേ ഡിസൈൻ. എന്നാൽ വ്യത്യസ്ത എൻജിനുകൾ ആണെന്ന് മാത്രം. പേര് പോലെ തന്നെ പെർഫോർമൻസിലും കോപാകുലനായ എൻജിനുകളും ഈ നിരയിലുണ്ട്.

ആദ്യം ഡിസൈൻ നോക്കാം. ജി 310 ആറുമായി വലിയ സാമ്യമുണ്ട് ഫ്യൂരിയസ് സീരിസിന്. ഹെഡ്‍ലൈറ്റ്, ടാങ്ക്, സീറ്റ്, എക്സ്ഹൌസ്റ്റ് അങ്ങനെ എല്ലാം അവിടെ നിന്ന് തന്നെ. പക്ഷെ എല്ലായിടത്തും ആ പെർഫെക്ഷൻ ഇല്ല എന്നത് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും.
ഇനി എൻജിൻ നിരയിലേക്ക് കയറിയാൽ ഇന്ത്യയിൽ കാണാത്ത തരത്തിലാണ് എൻജിൻ നിര. ഉദാഹരണം പറഞ്ഞാൽ ഫ്യൂരിയസ് 125 എന്ന് മാത്രമാണ് ഉള്ളതെങ്കിൽ, എയർ കൂൾഡ് എൻജിനും. പേരിനൊപ്പം എസ് കൂടി എത്തിയാൽ ലിക്വിഡ് കൂൾഡ് എൻജിനാകും ഉണ്ടാക്കുക.
മോഡലുകളും എൻജിനും
എയർ കൂൾഡ് എൻജിന് 10.7 പി എസ് ആണ് കരുത്തെങ്കിൽ. ലിക്വിഡ് കൂൾഡ് എൻജിൻറെ കരുത്ത് 14.9 പി എസ് ആണ്. ടോർക് 10.4 എൻ എം, 11 എൻ എം എന്നിങ്ങനെ. ഇനി ഫ്യൂരിയസ് സീരിസിലെ അടുത്ത മോഡലാണ് ഫ്യൂരിയസ് 150. 12.2 പി എസ് കരുത്തും 12 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

ഇനി അടുത്തതായി എത്തുന്നത്. ഹോണ്ടയുടെ പോലെ പേരും എഞ്ചിനുമായി വലിയ ബന്ധമില്ലാത താരമാണ്. ഫ്യൂരിയസ് 200 എസ്. 180 സിസി, ലിക്വിഡ് കൂൾഡ്, ഡി ഒ എച്ച് സി, 4 വാൽവ് എൻജിന് കരുത്ത് 21.2 പി എസ് ആണ്. ടോർക് വരുന്നത് 17.1 എൻ എം.
അടുത്ത ആളാണ് ഈ നിരയിലെ ഏറ്റവും ഭീകരൻ, ഫ്യൂരിയസ് 250 എസ്. 250 സിസി, ലിക്വിഡ് കൂൾഡ്, ഡി ഒ എച്ച് സി, 4 വാൽവ് എൻജിന് കരുത്ത് വരുന്നത് 30 പി എസും ടോർക് 22 എൻ എം ആണ്. ഏതാണ്ട് ഡ്യൂക്ക് 250 യുടെ അടുത്ത് വരും ഇവൻറെ പേപ്പറിലെ കണക്കുകൾ.
ഇനി മറ്റ് കാര്യങ്ങൾ നോക്കിയാൽ, ലിക്വിഡ് കൂൾഡോ, എയർ കൂൾഡോ ആക്കട്ടെ. ഫീച്ചേഴ്‌സ് എല്ലാം ഒരു പോലെ തന്നെ. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ. 110 // 140 സെക്ഷൻ ടയർ. യൂ എസ് ഡി ഫോർക്ക് // മോണോ സസ്പെൻഷൻ, എൽ സി ഡി മീറ്റർ കൺസോൾ എന്നിങ്ങനെ എല്ലാം.
ചൈനീസ് മോഡലുകളിൽ മോശമല്ലാത്ത എൻജിനുമായാണ് ഇവൻ എത്തിയിരിക്കുന്നത്. ഡിസൈൻ ഇങ്ങനെ ആയതിനാൽ. ചൈനയിൽ നിന്ന് പുറത്ത് വരാൻ സാധ്യതയില്ല. വിലയെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല താനും.
Leave a comment