ഇന്ത്യയിൽ വലിയ ബ്രാൻഡുകളുടെ കുഞ്ഞൻ മോട്ടോർസൈക്കിളുകൾ കളം നിറയുമ്പോൾ. പഴയ കുഞ്ഞൻ ബീമറിന് പുതിയ നിറങ്ങൾ എത്തിയിരിക്കുകയാണ്. സാഹസിക യാത്രികൻ ജി 310 ജി എസിന് ഒരു നിറവും. നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ജി 310 ആറിന് രണ്ടു നിറങ്ങളാണ് കിട്ടാൻ പോകുന്നത്.
ജി 310 ആറിൽ ഇപ്പോഴുള്ള വൈറ്റ്, ബ്ലൂ കോമ്പിനേഷൻ തന്നെയാണ് പുതിയ എഡിഷനിലും എത്തിയിരിക്കുന്നത്. ഇപ്പോഴുള്ള നിറത്തിൽ വെള്ള നിറമാണ് കൂടുതൽ എങ്കിൽ. വരാനിരിക്കുന്ന എഡിഷനിൽ ബ്ലൂ നിറമാണ് കൂടുതൽ എന്ന വ്യത്യാസം മാത്രമാണ് ഉള്ളത്. അലോയ് വീൽ പഴയ ചുവപ്പ് നിറത്തിൽ തന്നെ തുടരും.
- സാഹസികരിലെ എച്ച് 2 വരുന്നു
- സാഹസികരിലെ രാജാവിന് തലമുറ മാറ്റം
- വില കുറക്കാൻ മൂന്ന് വഴികൾ
- മൈലേജ് കൂട്ടാൻ കുഞ്ഞൻ ബി എം ഡബിൾ യൂ
അടുത്ത നിറം വരുന്നത് ബ്ലാക്ക്, ഗ്രേ കോമ്പിനേഷനിലാണ്. ഈ നിത്തിന് അപരന്മാർ ആരുമില്ല. അലോയ് വീൽ റെഡ് തന്നെയാണ് ഇവിടെയും തുടരുന്നത് എന്ന് മാത്രം. ഇപ്പോൾ ലഭ്യമാകുന്ന ബാക്കി രണ്ടു നിറങ്ങളായ ബ്ലാക്ക്, റെഡ് എന്നീവരാണ്. രണ്ടിനും മഴു വീഴും.
അടുത്ത മാറ്റം സാഹസികനിലാണ്. ആകെ ഒരു നിറം മാത്രമാണ് ഇവനിൽ പുതുതായി എത്തിയിരിക്കുന്നത്. അത് റെഡ് / ബ്ലാക്ക് കോമ്പിനേഷനാണ്. ഇപ്പോഴുള്ള ബ്ലാക്ക്, വൈറ്റ്/ ബ്ലൂ , എന്നീ നിറങ്ങൾ തുടരുകയും. ഗോൾഡൻ നിറം പിൻവലിക്കുകയാണ് എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആർ ആർ 310, ജി 310 ആർ ആർ ആയി എത്തിയെങ്കിലും. പഴയ ഇലക്ട്രോണിക്സ് നിര തന്നെയാണ് ഇവനിലും തുടരുന്നത്. പക്ഷേ വിലയിൽ വർദ്ധന പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോൾ 310 ആറിന് 2.85 ലക്ഷവും, 310 ജി എസിന് 3.25 ലക്ഷവുമാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില വരുന്നത്.
Leave a comment