ജർമൻ ഇരുചക്ര നിർമ്മാതാവായ ബി എം ഡബിൾ യൂ. തങ്ങളുടെ കുഞ്ഞൻ ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. വിപണിയിൽ എത്താൻ പോകുന്ന മോഡലിൻറെ രൂപ രേഖ പേറ്റൻറ്റ് ചെയ്തു കഴിഞ്ഞു. വില കുറക്കുന്നതിനായി ബി എം ഡബിൾ യൂ മൂന്ന് കാര്യങ്ങളാണ് ഇപ്പോൾ പ്ലാനിൽ ഉള്ളത്.
പ്ലാറ്റ്ഫോമിൽ മാറ്റമില്ല
അതിൽ ഒന്നാമത്തേത് പെട്രോൾ ജി 310 സീരിസിൽ ഉപയോഗിക്കുന്ന അതേ പ്ലാറ്റ്ഫോം തന്നെയാണ് ഇലക്ട്രികിലും എത്തുന്നത്. പേറ്റന്റിലെ ചിത്രങ്ങൾ നോക്കിയാൽ മുന്നിലെ ടയർ കുറച്ചു വലുതാണെന്ന് മനസ്സിലാകും. അത് സാഹസികൻ ജി 310 ജി എസിൽ ഉപയോഗിച്ചത് തന്നെ. റേഡിയേറ്ററിൻറെ സ്ഥാനത്താണ് ബാറ്ററി വക്കുന്നത്. അങ്ങനെ കൂളിംഗ് പ്രേശ്നം വലിയ തോതിൽ തന്നെ ഒഴിവാക്കാൻ സാധിക്കും.

ഒരേ ഹൃദയം വ്യത്യസ്ത സ്വഭാവം
അടുത്തത് ജീവൻ നൽകുന്ന ഹൃദയമാണ്, ബി എം ഡബിൾ യൂവിൻറെ ഇലക്ട്രിക്ക് സ്കൂട്ടറായ സി ഇ 04 ൻറെ അതേ ഇലക്ട്രിക്ക് മോട്ടോർ തന്നെയാകും ഇവനിലും കരുത്ത് പകരുന്നത്. 129 കിലോ മീറ്റർ റേഞ്ച് തരുന്ന 42 എച്ച് പി കരുത്ത് പകരുന്ന ഇലക്ട്രിക്ക് മോട്ടോറാണ് ഇപ്പോൾ ജീവൻ നൽകുന്നത്. ഏതാണ്ട് ഇത്ര തന്നെ ജി ഇ 310 ആറിലും പ്രതിക്ഷിക്കാം. എന്നാൽ ഗിയർബോക്സ് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഇപ്പോൾ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല.
അവസാനം ഇന്ത്യയിലേക്കും
അങ്ങനെ പ്ലാറ്റ്ഫോം, എൻജിൻ എന്നിവ വില കുറക്കാനുള്ള കാര്യങ്ങൾ എല്ലാം ചെയ്തപ്പോൾ. പ്രൊഡക്ഷൻ കോസ്റ്റ് കുറക്കുന്നതിനായി ട്ടി വി എസിൻറെ കൈയിൽ തന്നെയാണ് ജി ഇ 310 ആറും എത്തുന്നത്. നമ്മുടെ സ്വകാര്യ അഹങ്കാരമായ അപ്പാച്ചെ ആർ ആർ 310 നിലും ഈ എൻജിൻ തന്നെ പ്രതിക്ഷിക്കാം.
Leave a comment