ഇന്ത്യയിൽ മോട്ടോർസൈക്കിളുകൾക്ക് വലിയ മാർക്കറ്റ് ആണ് ഉള്ളത്. ഇന്ത്യൻ വിപണിക്കനുസരിച്ച് മോഡൽ ഇറക്കിയ ബി എം ഡബിൾ യൂ വിൻറെ വിജയഗാഥയിൽ ഒരു പൊൻ തൂവൽ കൂടി. 2023 ൽ ആദ്യ പകുതി പിന്നിടുമ്പോൾ കഴിഞ്ഞ വർഷത്തെ ആദ്യ പകുതിയെ അപേക്ഷിച്ച് 50% വളർച്ചയാണ് നേടിയിരിക്കുന്നത്.
2023 ജൂൺ വരെ 4,667 യൂണിറ്റുകളാണ് ബീമർ ഇന്ത്യയിൽ വില്പന നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ആകെ വില്പന നടത്തിയിരിക്കുന്നത് ആകട്ടെ 7,282 യൂണിറ്റും. 2021 ൽ അത് 5,191 യൂണിറ്റായിരുന്നു. ബി എം ഡബിൾയൂ ഇന്ത്യ കണ്ട ഏറ്റവും വലിയ വിൽപ്പനയാണ് 2022 ൽ നടന്നിരിക്കുന്നത് എന്ന് കൂടി ഓർക്കണം.

ഈ വർഷവും ബി എം ഡബിൾ യൂ പുതിയ റെക്കോർഡ് ഇടുമെന്ന കാര്യത്തിൽ തർക്കമില്ല. ഇന്ത്യയിൽ ഉത്സവകാലം വരാനിരിക്കെ 2615 യൂണിറ്റുകൾ കൂടി പിന്നിട്ടാൽ. കഴിഞ്ഞ കൊല്ലത്തെ റെക്കോർഡ് വില്പന മറികടക്കാൻ ബീമറിന് കഴിയും. ഇനി ഭൂരിഭാഗം വില്പന കൊണ്ടുവന്ന ആറുപേരെ നോക്കാം.
ഇതിൽ പതിവ് പോലെ 90% വില്പന നടത്തിയിരിക്കുന്നത് ജി 310 സീരിസിലെ മൂവർ സംഘമാണ്. ബാക്കി 10 ശതമാനത്തിൽ ഏറ്റവും കുടുതൽ വില്പന നടത്തിയിരിക്കുന്നത് മറ്റൊരു മൂന്ന് പേരാണ്. എസ് 1000 ആർ ആർ, ആർ 1250 ജി എസ്, സി 400 ജി ട്ടി എന്നിവരാണ് അവർ.

ഇവർക്കൊപ്പം നന്ദി പറയേണ്ടത് ബി എം ഡബിൾ യൂ ഇന്ത്യ ഫിനാൻസ് ടീമിനെയാണ്. കൂടുതൽ പേരുകളിലേക്ക് ബി എം ഡബിൾ യൂ എത്തിക്കാനായി ഇവർ നടത്തുന്ന ഇടപെടലുകൾ ചെറുതല്ല. ഇതിനൊപ്പം ട്ടി വി എസാണ് ജി 310 സീരീസ് നിർമ്മിക്കുന്നത് എന്നത് നമ്മുക്ക് ഇന്ത്യക്കാർക്ക് കുറച്ചു അഹങ്കാരം കൂടി തോന്നിക്കുന്ന കാര്യമാണ്.
ഇന്ത്യയിൽ ഇനി ഉത്സവകാലം ആഘോഷമാകാനായി കുറച്ചു മോഡലുകൾ ഒരുങ്ങി നിൽക്കുന്നുണ്ട്. അതിൽ ആദ്യത്തെ എത്തുന്നത് കുഞ്ഞൻ 310 സീരിസിലെ ബി എസ് 6.2 വേർഷനാണ്. ഒപ്പം സാഹസികരിലെ എച്ച് 2 വും ഇന്ത്യയിലേക്ക് വരാനുള്ള ഒരുക്കത്തിലാണ്. ഉത്സവകാലം തുടങ്ങും മുൻപ് തന്നെ ഇവരെയും പ്രതിക്ഷിക്കാം.
Leave a comment