ഇത്തവണ ഹിമാലയൻ 450 യെ അടിസ്ഥാനപ്പെടുത്തി എത്തുന്ന ഹണ്ടർ 450 സ്പോട്ട് ചെയ്തപ്പോൾ. പതിവില്ലാത്ത ഒരാളെ കൂടി കണ്ടു മുട്ടിയിരുന്നു. അത് മറ്റാരുമല്ല കഴിഞ്ഞ മാസങ്ങളിൽ ലോഞ്ച് ചെയ്ത –
യമഹ ആർ 3 യാണ്. ഇത്തരം മോഡലുകൾക്ക് ചെറിയ മാർക്കറ്റാണ് ഇന്ത്യയിൽ ഉള്ളത്. അതുകൊണ്ട് തന്നെ ഇവരെയൊക്കെ വിദേശത്ത് നിർമ്മിച്ച് ഇന്ത്യയിൽ വില്പന നടത്താറാണ് പതിവ്.
പക്ഷേ ആർ 3 ഇന്ത്യയിൽ സ്പോട്ട് ചെയ്തതിന് പിന്നിൽ ചില അഭ്യുഹങ്ങൾ പരക്കുന്നുണ്ട്. ഇന്ത്യയിൽ ട്വിൻ സിലിണ്ടറിൽ 457 എത്തിയതോടെ വലിയ ഉണർവാണ് ലഭിച്ചു വരുന്നത്.
ആ മാർക്കറ്റ് ലക്ഷ്യമിട്ടാണ് ഇവൻറെയും വരവ്. ഇന്ത്യയിൽ ലോക്കലൈസ് ചെയ്താൽ ആർ 3 ക്കും ഈ മാർക്കറ്റിൽ ഒരു കൈ നോക്കാം. യമഹക്ക് അങ്ങനെ ഒരു പ്ലാൻ നേരത്തെ ഉണ്ടായിരുന്നു –
എന്ന് വാർത്തകൾ ഉണ്ടായിരുന്നു. അപ്പോൾ ഇന്ത്യയിൽ നിർമ്മിക്കുന്ന ഘടകങ്ങൾ വച്ചാണ് ഇപ്പോൾ ആർ 3 യെ സ്പോട്ട് ചെയ്തിരിക്കുന്നത് എന്നാണ് കരക്കമ്പി. യമഹ മാത്രമല്ല കവാസാക്കിയും ഈ വഴി തന്നെ.
സാഹസിക യുഗം ആയതിനാൽ, കുറച്ചു ദിവസങ്ങൾക്ക് മുൻപേ ഇന്ത്യയിൽ സ്പോട്ട് ചെയ്ത വേർസിസ് എക്സ് 300 ഉം. ഇന്ത്യയിൽ ലോക്കലൈസ് ചെയ്യാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ വലിയ വിലയായി വന്ന് –
ഇന്ത്യയിൽ ലോക്കലൈസ് ചെയ്ത് വില കുറച്ചു വലിയ വിജയമായ മോഡലുകളുണ്ട്. അതിന് ഉദാഹരമാണ് നിൻജ 300, ഇസഡ് എക്സ് 10 ആർ തുടങ്ങിയവർ. ഇതൊക്കെ സൂചനകളാണ് മാത്രമാണ്.
ഈ വാർത്തകളുടെ ഭാവി എന്താകുമെന്ന് കാത്തിരുന്ന് കാണാം. പക്ഷേ ട്വിൻ സിലിണ്ടർ നിരയിൽ വരും കാലത്ത് മത്സരം മുറുകും എന്ന് ഉറപ്പാണ്. എല്ലാവരും ഉറ്റ് നോക്കുന്നത് 457 ൻറെ വില്പനയിലാണ്.
Leave a comment