റോയൽ എൻഫീൽഡ് അണിയറയിൽപുതിയ മോഡലുകളുടെ വൻ ശേഖരം തന്നെ ഒരുക്കുന്നുണ്ട്. 450 സിസി ലിക്വിഡ് കൂൾഡ് എൻജിൻ നിരയിൽ നിലവറ ഇന്നലെ പൊളിച്ചതിന് ശേഷം റോയൽ എൻഫീഡിൻറെ വജ്രായുധമായ 650 നിരയിലും മോഡലുകൾക്ക് പഞ്ഞമില്ല.
ഇപ്പോൾ വിപണിയിലുള്ള 650 ട്വിൻസിന് പിന്നാലെ ഉടൻ തന്നെ വിപണിയിൽ എത്തുന്ന ക്രൂയ്സർ 650 അതിന് ശേഷം ഇന്ത്യയിൽ കറങ്ങി നടക്കുന്ന ബൊബ്ബർ 650, ജി ട്ടി 650 യുടെ സെമി ഫയറിങ് മോഡൽ, സെമി ഓഫ് റോഡ് മോഡലായ സ്ക്രമ്ബ്ലെർ 650, അണിയറയിൽ ഒരുങ്ങുന്ന ഹിമാലയൻ 650 എന്നിവർക്കൊപ്പം ഇന്ത്യയിൽ ഇപ്പോൾ തന്നെ ട്വിൻ സിലിണ്ടർ മോഡലുകളിൽ വിലക്കുറവുള്ള 650 ട്വിൻസിന് താഴെയും മോഡലുകൾ ഒരുങ്ങുന്നുണ്ട്. അത് മറ്റാരുമല്ല ഇന്ത്യയിലെ മികച്ച പ്രതികരണം കിട്ടിക്കൊണ്ടിരിക്കുന്ന ക്ലാസ്സിക് 650 യും ബുള്ളറ്റ് 650 യുമാണ്. ഇതിനൊപ്പം കുറച്ച് സ്‌പോർട്ടി ആയ ഒരു റോഡ്സ്റ്റർ മോഡൽ കൂടി 650 ലിസ്റ്റിലുണ്ട്.
ഇന്ത്യയിൽ കാണാത്ത ഒരു പിടി മോഡലുകൾ അടങ്ങുന്ന 650 പ്ലാനിൽ. ഇപ്പോൾ കറങ്ങുന്നവരെക്കാളും മുന്നിൽ എത്തുന്നത് വേറെ ചിലരാണ്. 2023 രണ്ടാം ക്വാർട്ടറിൽ അഫൊർഡബിൾ 650 കളിൽ ഒരുവനായ ക്ലാസ്സിക് 650 വിപണിയിൽ എത്തും. ഒപ്പം ജി ട്ടി 650 യുടെ ഫയറിങ് വേർഷൻ ജൂലൈ 2023 ലും, ബുള്ളറ്റ് 650 അടുത്ത വർഷം പകുതിയോടെയാകും വിപണിയിൽ എത്തുന്നത്. ഇപ്പോൾ കറങ്ങി നടക്കുന്ന മോഡലുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
Leave a comment