ഇന്ത്യയിൽ കത്തി നിൽക്കുന്ന 125 സിസി പ്രീമിയം നിരയിലേക്ക് എൻ 125 ഉം എത്തുന്നു. പൾസർ എൻ എസ് 125 ഉള്ളപ്പോളാണ് പുതിയ മോഡലിൻറെ കടന്ന് കയ്യറ്റം. വരും മാസങ്ങളിൽ പ്രതീക്ഷിക്കുന്ന എൻ 125 ഇപ്പോൾ –
സ്പോട്ട് ചെയ്തിരിക്കുകയാണ്. സ്പൈ ചിത്രങ്ങൾ നോക്കിയാൽ തന്നെ മനസ്സിലാകും എൻ 150 യുടെ മുറിച്ച മുറി ആണെന്ന്. വിശേഷങ്ങളിലേക്ക് പോയാൽ എൻ 150 യിൽ നിന്ന് കുറച്ചധികം കാര്യങ്ങൾ തന്നെ –
കടം എടുത്തിട്ടുണ്ട്. നേരത്തെ അഭ്യുഹങ്ങളിൽ പിൻവലിച്ച പൾസർ പി 150 യുടെ ഹെഡ്‍ലൈറ്റാണ് ഇവന് എത്തുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചാരചിത്രത്തിൽ എൻ 150 യുടെ അതേ –
ഹെഡ്‍ലൈറ്റ് തന്നെയാണ് കുഞ്ഞൻ പി യിലും എത്തുന്നത്. മോട്ടോർസൈക്കിൾ കപ്പാസിറ്റി കുറയുന്നതിന് അനുസരിച്ച് ടയർ ചെറുതാകുന്ന ഒരു ദുശീലം ബജാജിനുണ്ടായിരുന്നു. എന്നാൽ ആ തെറ്റ് മനസ്സിലാക്കി –
എൻ 150 യുടെ 90,120 സെക്ഷൻ ടയർ തന്നെയാണ് ഇവനിലും എത്തുന്നത്. സസ്പെൻഷൻ വിഭാഗത്തിൽ ടെലിസ്കോപിക്, മോണോ സസ്പെൻഷൻ തന്നെ. പക്ഷേ ബ്രേക്കിംഗ് സിസ്റ്റത്തിൽ ചെറിയ മാറ്റം വരാൻ –
വഴിയുണ്ട്. മുന്നിൽ ഡിസ്ക്, പിന്നിൽ ഡ്രം ബ്രേക്ക് എന്ന കോംബോ എത്തിയാലും എ ബി എസ് അവതരിപ്പിക്കാൻ വഴിയില്ല. പൾസർ നിരയിൽ വിലസ്സി നടക്കുന്ന പുതിയ ഫുള്ളി ഡിജിറ്റൽ മീറ്റർ –
കൺസോൾ തന്നെ തുടരുമെങ്കിലും. പൾസർ എൻ എസ് 125 നെ പോലെ ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി ഇവനിൽ ഉണ്ടാകാൻ വഴിയില്ല. എതിരാളികളെക്കാളും വിലയിൽ ഇവന് കുറവുണ്ടാകാനാണ് സാധ്യത. –
90,000 മുതൽ 95,000/- രൂപ വരെയാണ് ഇവൻറെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. എതിരാളികളായി എത്തുന്നത് റൈഡർ 125, എക്സ്ട്രെയിം 125 ആർ എന്നിവരാണ്.
Leave a comment