ഇന്ത്യയെ ഇലക്ട്രിക്ക് ആകാൻ വന്ന ഓല ഇന്ത്യയിൽ വിചാരിച്ച പോലെ കത്തിയില്ലെങ്കിലും വലിയ തകരാറുകൾ പറ്റാതെ ഓടിത്തുടങ്ങിയിട്ട് ഒരു വർഷം കഴിയുമ്പോൾ ഇതാ വരുന്നു ഒരു ലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ നടത്തി എന്നുള്ള വാർത്ത. ഈ ആഘോഷത്തിൻറെ ഭാഗമായി ഭാവി പദ്ധതികൾ അറിയിച്ചിരിക്കുകയാണ് ഓല.
ഇനി അടുത്ത ഒരു ലക്ഷം പ്രൊഡക്ഷൻ നടത്താൻ ആറുമാസം മതിയെന്നാണ് ഓലയുടെ മേധാവി പറയുന്നത്. എന്നാൽ പുറത്ത് വരുന്ന കണക്കുകൾ പരിശോധിക്കുക്കയാണെങ്കിൽ അതിന് മുൻപ് തന്നെ ഈ ലക്ഷ്യം മറികടക്കുമെന്നാണ് കണക്ക് കൂട്ടൽ. ഒക്ടോബറിൽ 20,000 യൂണിറ്റുകളാണ് ഓല മാത്രം വില്പന നടത്തിയിരിക്കുന്നത്. ഇതിനൊപ്പം പുതിയ കാല ഷോറൂം ആയ ഓലയുടെ എക്സ്പീരിയൻസ് സെൻറെർ എന്ന പേരിൽ ഇപ്പോൾ തന്നെ 50 ഓളം സെന്ററുകൾ പ്രവർത്തന സജ്ജമായിട്ടുണ്ട്. മാർച്ച് ആകുമ്പോഴേക്കും അത് 200 സെന്ററിലേക്ക് എത്തിക്കുമെന്നാണ് ഓല പറയുന്നത്.
ഇതിനൊപ്പം ഓലയുടെ ഇപ്പോഴത്തെ ഹോട്ട് കേക്ക് ആയ അഫൊർഡബിൾ ഓല എയർ, നേരത്തെ അറിയിച്ചത് പോലെ അടുത്ത വർഷം ഏപ്രിലിൽ ഡെലിവറി ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Leave a comment