കെ ട്ടി എം നവംബർ 22, 23, 24, 25 തിയ്യതികളിലായി പുതിയ നാലു മോഡലുകളെ ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിക്കുന്നു. 22, 25 തിയതിക്കളിൽ വരുന്നത് ഇരട്ട സിലിണ്ടർ വലിയ ഡ്യൂക്ക് മോഡലുകൾ ആണെങ്കിൽ, 23, 24 നും എത്തുന്നത് ചെറിയ കപ്പാസിറ്റിയുള്ള മോഡലുകളാണ്. 23 ന് പുതിയ ആർ സി മോഡൽ എത്തുമ്പോൾ 24 ന് എത്തുന്നത് സിംഗിൾ സിലിണ്ടർ ഡ്യൂക്ക് ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
23 ൽ എത്തുന്നത് റിപ്പോർട്ടുകൾ പ്രകാരം പുതിയ ആർ സി 250 ആകുമെന്നാണ് റിപ്പോർട്ടുകൾ. ഡ്യൂക്ക് 250, എ ഡി വി 250 എന്നിവരുടെ ഹൃദയവുമായി എത്തുന്ന ഇവന് ഡിസൈൻ ആർ സി സീരിസിൽ കണ്ട പുതിയ ഡിസൈൻ തന്നെ. എന്നാൽ 24 ന് എത്തുന്നത് ഒരു സിംഗിൾ സിലിണ്ടർ ഡ്യൂക്ക് ആണ്. അത് ഇന്ത്യയിലും വിദേശത്തും കറങ്ങി നടക്കുന്ന പുതിയ തലമുറ ഡ്യൂക്ക് ആണോ എന്ന് ചെറിയ സംശയം പല കോണുകളിൽ നിന്ന് കേൾക്കുന്നുണ്ട്. ഒപ്പം അവസാനം എത്തുന്ന മോഡലിലും അഭ്യുഹങ്ങൾക്ക് കുറവില്ല. ബജാജ് കെ ട്ടി എം ചേർന്ന് നിർമ്മിക്കുന്ന കുഞ്ഞൻ 490 ആണോ എന്നുമാണ് പാപ്പരാസികൾ പറഞ്ഞു പരത്തുന്നത്.
ഇന്റർനാഷണൽ മാർക്കറ്റിൽ വലിയ ലോഞ്ച് നടത്തുന്ന കെ ട്ടി എം ഇന്ത്യൻ നിരത്തിൽ പുതിയ മോഡൽ എത്തുന്ന കാര്യത്തിൽ ഒരു വിവരവും അറിയിച്ചിട്ടില്ല. എന്നാൽ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തുന്ന പുത്തൻ ഡ്യൂക്ക് സീരീസ്, 490 ട്വിൻ എന്നിവരാണ് ഇനി കെ ട്ടി എമ്മിൻറെതായി ഇന്ത്യയിൽ പ്രതീഷിക്കുന്നത്.
Leave a comment