കവാസാക്കി യുടെ ഏറ്റവും ചെറിയ ഓഫ് റോഡ് മോഡലുകളിൽ ഒന്നാണ് കെ എൽ എക്സ് 150 എസ്. 2025 എഡിഷൻ ഇന്തോനേഷ്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. നിറം മാത്രമാണ് വന്നിരിക്കുന്ന –
പ്രധാന മാറ്റമെങ്കിലും ഇവനെ ഒന്ന് പരിചയപ്പെടാം. കാരണം ഇവനെ ഭാവിയിൽ ഇന്ത്യയിൽ എത്താൻ ചെറിയ സാധ്യത കാണുന്നുണ്ട്. ഇവൻറെ ചേട്ടനായ കെ എൽ എക്സ് 230 യെ ഇന്ത്യയിൽ ലോക്കലൈസ് ചെയ്യുന്ന –

വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ. നമ്മൾ വിചാരിച്ച വിലയിലാണ് 230 ഇന്ത്യയിൽ ലാൻഡ് ചെയ്യുന്നത് എങ്കിൽ. അധികം വൈകാതെ തന്നെ ഇവനെയും പ്രതീക്ഷിക്കാം. ഇനി 150 യുടെ വിശേഷങ്ങളിലേക്ക് –
കടന്നാൽ ഓഫ് റോഡിങ്ങിന് കൂടുതൽ പ്രാധാന്യം നൽകിയാണ് ഇവനെ ഒരുക്കിയിരിക്കുന്നത്. രൂപത്തിൽ തന്നെ അത് വ്യക്തം. വലിയ ഉയർന്നിരിക്കുന്ന മഡ്ഗാർഡുകൾ, ഹാൻഡിൽ ബാർ, 6.9 ലിറ്റർ ഇന്ധനടാങ്കിലേക്ക് –
കേറിയിരിക്കുന്ന സീറ്റ്, പിൻ സീറ്റിന് തൊട്ട് താഴെയായി ഇരിക്കുന്ന എക്സ്ഹൌസ്റ്റ്, എന്നിങ്ങനെ എല്ലാം ഒരു മോട്ടോ ക്രോസ്സ് ബൈക്കിനെ ഓർമ്മയിൽ എത്തിക്കും. ഇനി എൻജിൻ സൈഡിലും വലിയ സംഭവങ്ങൾ –
ഒന്നും കവാസാക്കി നൽകിയിട്ടില്ല. 144 സിസി, എയർ കൂൾഡ്, 2 വാൽവ്, എസ് ഒ എച്ച് സി, എൻജിനാണ് ഇവൻറെ പവർ പ്ലാൻറ്റ്. 5 സ്പീഡ് ട്രാൻസ്‌മിഷൻ, 70/100-19 // 90/100-16 ടൈറിലേക്ക് കരുത്ത് പകരുന്നത്.

സ്പോക്ക് വീലോട് കൂടിയ ഇവന് നല്ല ട്രാവൽ ഉള്ള സസ്‌പെൻഷനാണ്. 175 എം എം ട്രാവൽ നൽകുന്ന മുൻ ടെലിസ്കോപിക് സസ്പെന്ഷൻ മുന്നിലും. പിന്നിൽ 192 എം എം ട്രാവൽ നൽകുന്ന മോണോ –
സസ്പെന്ഷനുമാണ്. ഇരു അറ്റത്തും പെറ്റൽ ഡിസ്ക് ബ്രേക്കാണ്. വലിയ കുന്നും മലയും ചാടി കടക്കാൻ ഗ്രൗണ്ട് ക്ലീറൻസ് ലാവിഷായുണ്ട്, 265 എം എം. എന്നാൽ സീറ്റ് ഹൈറ്റ് അത്ര കൂടുതൽ അല്ല 830 എം എം –
മാത്രമാണ്. ഇപ്പോൾ ഇന്ത്യയിൽ ഇവൻ എത്താനുള്ള ഒരു പദ്ധതിയുമില്ല. പക്ഷേ 230 രണ്ടു ലക്ഷത്തിന് അടുത്ത വിലയിലാണ് എത്തുന്നത് എങ്കിൽ. ഇവനെയും ഇന്ത്യയിൽ പ്രതീക്ഷിക്കാം. അപ്പോൾ ഇവന് 1.75 ലക്ഷത്തിന് –
- എക്സ്പൾസ് 200 4വിക്ക് എതിരാളി എത്തുന്നു
- ഞെട്ടിക്കുന്ന വിലയുമായി വേർസിസ് 300 വരുന്നു
- കവാസാക്കി യുടെ ഭാവി പദ്ധതികൾ
അടുത്തായിരിക്കും വില. 150 യെ അടിസ്ഥാനപ്പെടുത്തി ഹാർഡ്‌കോർ ഓഫ് റോഡ് മോഡലും, ഒരു സൂപ്പർമോട്ടോയും ഇന്തോനേഷ്യൻ മാർക്കറ്റിൽ നിലവിലുണ്ട്. ഇന്ത്യൻ കണ്ടിഷനുകൾക്ക് അനുസരിച്ച് –
മാറ്റങ്ങൾ വരുത്തി അവതരിപ്പിച്ചാൽ ഇന്ത്യയിൽ വിജയിക്കാനുള്ള സാധ്യത ഏറെയാണ്. ഇവൻ ഇതുപോലെയുള്ള മോഡലുകൾ ഇന്ത്യയിൽ എത്തിയാൽ വിജയിക്കുമോ നിങ്ങളുടെ അഭിപ്രായം കൂടി രേഖപ്പെടുത്തു.
Leave a comment