ഹിമാലയൻ 450 യുടെ റോഡ് വേർഷനാണ് ഗൊറില്ല 450. ഇതിനോടകം പല സ്പൈ ഷോട്ടുകളിലും നമ്മൾ കണ്ട അതേ ഹണ്ടർ 450 തന്നെ. അവൻ അങ്ങനെ പരീക്ഷണ ഓട്ടം കഴിഞ്ഞ് ജൂൺ, ജൂലൈ മാസങ്ങളിൽ –
ഇന്ത്യൻ റോഡുകളിൽ എത്തുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. പ്രമുഖ മീഡിയകൾക്ക് ജൂലൈ മാസത്തിൽ മീഡിയ റൈഡിനുള്ള ഇൻവിറ്റേഷൻ ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു.
ഹിമാലയൻ 450 യുടെ അതേ എൻജിൻ തന്നെയായിരിക്കും ഇവനിലും ജീവൻ നൽകുന്നത്. പക്ഷേ ട്യൂണിങ്ങിൽ ചെറിയ മാറ്റം ഉണ്ടാകും. റോഡ് വേർഷൻ ആയതിനാൽ
- 17 ഇഞ്ച് ടയറുകൾ വിത്ത് അലോയ് വീൽ
- മുന്നിൽ ടെലിസ്കോപിക് സസ്പെൻഷൻ
- ചെറിയ സീറ്റുകൾ വിത്ത് ഉയരം കുറവ്
- എൽ ഇ ഡി – ഹെഡ്‍ലൈറ്റ് , ഇൻഡിക്കേറ്റർ
- ഹിമാലയൻറെ അതേ ഡിസൈനിലുള്ള ഇന്ധനടാങ്ക് ട്ടി എഫ് ട്ടി ഡിസ്‌പ്ലേയ്ക്കൊപ്പം ട്രാക്ഷൻ കണ്ട്രോൾ, റൈഡിങ് മോഡ് കൂടി പ്രതീക്ഷിക്കുന്നുണ്ട്.
വിലയിടുന്നത് ഏകദേശം 2.5 ലക്ഷത്തിന് താഴെയാകും. കാരണം പ്രധാന എതിരാളിയായ ട്രിയംഫ് സ്പീഡ് 400 ൻറെ ഒപ്പം പിടിക്കുന്ന വിലയിലായിരിക്കും ഇവനെ ലോഞ്ച് ചെയ്യാൻ സാധ്യത.
Leave a comment