ഇപ്പോൾ പല കോമ്പിനേഷനിലും ബൈക്ക് ഇറക്കാറുണ്ട്. അതിൽ ഒരാൾ ആണ് എസ് 1000 എക്സ് ആർ കാഴ്ചയിൽ സാഹസികനെ പോലെ തോന്നിപ്പിക്കുമെങ്കിലും. ആളൊരു സ്പോർട്സ് ബൈക്കിൻറെ എൻജിനുള്ള –
സ്പോർട്സ് ടൂറെർ നിരയിൽ പെടുത്താവുന്ന മോട്ടോർസൈക്കിൾ ആണ്. 2024 ൽ ഇന്ത്യയിൽ പുതിയ മാറ്റങ്ങളുമായി എത്തിയ എസ് 1000 എക്സ് ആറിന്റെ ഹൈലൈറ്റുകൾ നോക്കാം
- കാഴ്ചയിൽ മുകളിൽ പറഞ്ഞതുപോലെ ഒരു ഹൈബ്രിഡ് രൂപം
- 2024 എഡിഷനിൽ കുറച്ചു കൂടി ഷാർപ്പ് ആയിട്ടുണ്ട്
- ഈ ഡിസൈൻ ട്രാക്കിലും റോഡിലും ഒരു പോലെ കുതിക്കാവുന്ന തരത്തിലാണ് ബീമർ ഡിസൈൻ ചെയ്തിരിക്കുന്നത്
- അതുകൊണ്ട് തന്നെ 999 സിസി, 4 സിലിണ്ടർ, ലിക്വിഡ് കൂൾഡ്, എൻജിൻ എസ് 1000 ആർ ആറിൽ കണ്ടത് തന്നെ
- കരുത്തിൽ വർദ്ധനയുണ്ട് 5 എച്ച് പി കൂടി, 170 എച്ച് പിയിലേക്ക് എത്തി, ടോർക് 114 എൻ എം
- റൈഡിങ് മോഡ്, ഹിൽ സ്റ്റാർട്ട് കണ്ട്രോൾ, എ ബി എസ്, ട്രാക്ഷൻ കണ്ട്രോൾ, ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി, ട്ടി എഫ് ട്ടി ഡിസ്പ്ലേ എന്നിങ്ങനെ നീളുന്നു ഇലക്ട്രോണിക്സ് നിര
- ഫുള്ളി അഡ്ജസ്റ്റബിൾ സസ്പെൻഷൻ ഒരു ഹൈലൈറ്റാണ്
പുതിയ മാറ്റങ്ങൾക്ക് ഒപ്പം വിലയിൽ 40,000 രൂപയുടെ വർദ്ധനയുണ്ടായിട്ടുണ്ട്. ഇപ്പോൾ 22.5 ലക്ഷം രൂപയാണ് വില വരുന്നത്. ഇന്ത്യയിൽ നേരിട്ട് മുട്ടാൻ മോഡലുകൾ ഇല്ലെങ്കിലും മൾട്ടിസ്റ്റാർഡ വി4 പൈക്സ് പീക്ക് –
- കെടിഎം 1390 ൽ സ്പെഷ്യൽ ഗസ്റ്റ്
- 1.3 ലക്ഷം ഡിസ്കൗണ്ടുമായി മോട്ടോ മോറിനി
- കെ ട്ടി എം ബിഗ് ബൈക്കുകൾ ഇന്ത്യയിലേക്ക്
ഇതേ രീതിയിലുള്ള ബൈക്ക് ആണ്. പക്ഷേ വില 31.48 ലക്ഷം രൂപ വരും.
Leave a comment