പള്സര് നിരയിൽ വലിയ മൈക്ക് ഓവർ നടക്കുന്ന കാലമാണല്ലോ ഇപ്പോൾ. എന്നാൽ പുത്തൻ പൾസറുകളിൽ ഏറ്റവും കുറവ് മാറ്റം വന്നിരിക്കുന്നത് എഫ് 250 യിലാണ്. നേക്കഡ് എനിനെ അപേക്ഷിച്ചു –
നോക്കിയാൽ ഒന്നും കിട്ടിയില്ല എന്ന് വേണം പറയാൻ. വന്നിരിക്കുന്ന മാറ്റങ്ങളുടെ ലിസ്റ്റ് നോക്കിയാൽ എല്ലാവർക്കും കിട്ടിയത് പോലെ എൽ സി ഡി മീറ്റർ കൺസോൾ ഒന്ന്, ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി രണ്ട്, –
പുതിയ ഗ്രാഫിക്സ് മൂന്ന്, ഒപ്പം കുറച്ച് വിലകയ്യറ്റവും എന്നിങ്ങനെ ഏറ്റവും ബേസിക് ആയ മാറ്റങ്ങൾ. നേക്കഡ് മോഡലായ എൻ 250 യിൽ ലഭിച്ച യൂ എസ് ഡി ഫോർക്ക്, വലിയ 110 // 140 സെക്ഷൻ ടയറുകൾ എല്ലാം –
എഫിന് കൊടുത്തിട്ടില്ല. അതിന് പ്രധാന കാരണം ഡിമാൻഡ് തന്നെയാകും. എഫ് 250 അത്ര മികച്ച പ്രതികരണമല്ല ലഭിച്ചു വരുന്നത്. അതുകൊണ്ട് വിലകൂട്ടാതെ ഇങ്ങനെ തന്നെ പൊക്കോട്ടെ എന്ന് –
വിചാരിച്ചാകും. പുതിയ വലിയ പള്സര് വരുമ്പോൾ പഴയ വലിയ പൾസർ പിൻവലിക്കാൻ പാടില്ലല്ലോ. ഇനി വില കൂടി നോക്കിയാൽ എൻ, എഫ് 250 ക്കൾക്ക് ഇപ്പോൾ ഒരേ വിലയാണ് 150,829/- രൂപ.
Leave a comment