എല്ലാ ഇരുചക്ര വാഹന നിർമ്മാതാക്കളും ഇലക്ട്രിക്ക് മോഡലുകളിലേക്ക് മാറുകയാണ്. കുറച്ചു ബ്രാൻഡുകൾ മോഡലുകൾ അവതരിപ്പിച്ചെങ്കിലും. ചിലർ ഇപ്പോഴും പണിപ്പുരയിലാണ്. അങ്ങനെ ഒരു കമ്പനിയാണ് റോയല് എന്ഫീല്ഡ്.
കഴിഞ്ഞ വർഷം പറഞ്ഞത് അനുസരിച്ച് 2025 ലായിരിക്കും ആദ്യ ഇലക്ട്രിക്ക് ബൈക്ക് വിപണിയിൽ എത്തുക എന്നതായിരുന്നു. എന്നാൽ ഇപ്പോൾ പറയുന്നു അതിലും വൈകുമെന്ന്. ഇതിനുള്ള കാരണമായി
റോയല് എന്ഫീല്ഡ് പറയുന്നത് പഴയ കാര്യങ്ങൾ തന്നെയാണ്. ഇലക്ട്രിക്ക് ബൈക്കുകളുടെ വിപണി ശക്തി പ്രാപിച്ചാൽ മാത്രമേ എൻഫീൽഡ് ഈ കളിക്ക് ഇറങ്ങു. അന്ന് പറഞ്ഞ വാക്കിൽ ഒരു മാറ്റമില്ലാതെ ഇപ്പോഴും –
തുടരുന്നു. ഇലക്ട്രിക്ക് സ്കൂട്ടർ വിപണി വിജയമായി പ്രദർശനം തുടരുന്നുണ്ടെങ്കിലും. ഇലക്ട്രിക്ക് വിപണി ഇപ്പോഴും പരുങ്ങലിലാണ്. ബൈക്ക് വിപണി ഉഷാർ ആകുന്നതോടെ എൻഫീൽഡും എത്തും.
ബൈക്ക് വൈകുമെങ്കിലും ഡവലപ്പ്മെൻറ്റ് ഫുൾ സ്വിങ്ങിൽ ആണെന്നും റോയൽ എൻഫീൽഡ് അറിയിച്ചിട്ടുണ്ട്. ഓല, ഡുക്കാറ്റി എന്നിവരിൽ പ്രവർത്തിച്ച പ്രമുഖരുടെയൊപ്പം. സ്പെയിനിലെ ഹൈ പെർഫോമൻസ് –
മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ സ്റ്റാർക്ക് ഫ്യൂച്ചർ കൂടി ചേർന്നതാണ് എൻഫീൽഡിൻറെ ഇലക്ട്രിക്ക് ടീം.
Leave a comment