ഹീറോയുടെ സാന്നിദ്യം ഉറപ്പിച്ചാണ് കഴിഞ്ഞ ആഴ്ചയും കടന്ന് പോകുന്നത്. അവസാന ആഴ്ചയിൽ ഹീറോക്ക് എതിരാളി ട്ടി വി എസ് ആയിരുന്നെങ്കിൽ. ഈ ആഴ്ച എത്തിയത് റോയൽ എൻഫീൽഡ് ആണ്. ഇരുവരുടെയും രണ്ടു വാർത്തകൾ വീതം ട്രെൻഡിങ് ആയിട്ടുണ്ട്.
ഹിമാലയൻ പ്രൊഡക്ഷൻ റെഡി

ഏറ്റവും താഴെ നിൽക്കുന്നത് ഹിമാലയൻ 450 യാണ്.. പല തവണ കണ്ട ഹിമാലയൻ 450 വിദേശത്ത് മുഖമുടിയില്ലാതെ പാഞ്ഞു നടക്കുന്നത് ചാരചിത്രങ്ങളിൽ പെട്ടിട്ടുണ്ട്. ഇവനും വരും മാസങ്ങളിൽ പ്രതിക്ഷിക്കാം. കെ ട്ടി എം, എ ഡി വി 390 എസ് ഡബിൾ യൂ, വരാനിരിക്കുന്ന എക്സ്പൾസ് 420 എന്നിവരായിരിക്കും ഇവൻറെ എതിരാളികൾ.
ഹീറോയുടെ മാക്സി സ്കൂട്ടർ

പ്രീമിയം നിരയിൽ വലിയ തിരിച്ചു വരവിന് ഒരുങ്ങുന്ന ഹീറോ. തങ്ങളുടെ ബൈക്കുകളുടെ വലിയ ലിസ്റ്റ് പുറത്ത് വിട്ടതിന് പിന്നാലെ. ഒരു സ്കൂട്ടറും പുതിയ പ്രീമിയം ഷോറൂമിൽ ഇടം പിടിക്കും. 2014 ഓട്ടോ എക്സ്പോയിൽ നമ്മൾ കണ്ട സീറിൻറെ പുതിയ മുഖമാണ് ഇപ്പോൾ പേറ്റൻറ് ചെയ്തിരിക്കുന്നത്.
കരുത്ത് കുറഞ്ഞ സി ബി ആർ 150 ആർ

മൂന്നാം സ്ഥാനത്താണ് ഹോണ്ട ഇടം പിടിച്ചിരിക്കുന്നത്. മലേഷ്യയിൽ വിപണിയിൽ എത്തിയ സി ബി ആർ 150 ആറിൻറെ പുതിയ നിറമാണ്, ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിൽ ഹോണ്ടയെ എത്തിച്ചിരിക്കുന്നത്. ഒപ്പം ഇന്തോനേഷ്യയിൽ ഉള്ള മോഡലിനെക്കാളും. കരുത്ത് കുറഞ്ഞാണ് ഇവനെ മലേഷ്യയിൽ എത്തിയിരിക്കുന്നത്.
റൈഡറിന് ഹീറോയുടെ മറുപടി.

രണ്ടാം സ്ഥാനം കഴിഞ്ഞ ആഴ്ചയിലെ പോലെ ഹീറോക്ക് തന്നെ. പ്രീമിയം നിരയിൽ കുറച്ചു മോഡലുകൾ അവതരിപ്പിക്കുന്ന വേളയിൽ. ഹീറോ തങ്ങളുടെ പ്രീമിയം കമ്യൂട്ടറും ഉണ്ടെന്ന് അറിയിച്ചിരുന്നു. ആ മോട്ടോർസൈക്കിൾ അധികം വൈകില്ല. പരീക്ഷണ ഓട്ടം തുടങ്ങി കഴിഞ്ഞു.
ക്ലാസ്സിക് 650 യും എത്തുന്നു

കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാർത്തയാണ് ക്ലാസ്സിക് 650 സ്പോട്ട് ചെയ്തത്. എൻഫീൽഡ് ക്ലാസ്സിക് 350 ഡിസൈനിൽ 650 ട്വിൻസിൻറെ ഹൃദയവുമായി ഒരാൾ എത്തുന്നുണ്ട്. അത് ആദ്യം പേപ്പറുകളിൽ മാത്രമാണ് ഒതുങ്ങി നിന്നിരുന്നതെങ്കിൽ. ഇനി ക്ലാസ്സിക് 650 അധികം വൈകാതെ വിപണിയിൽ എത്തും എന്നാണ് റിപ്പോർട്ട്.
നമ്മുടെ ടെലഗ്രാം ഗ്രൂപ്പ് ലിങ്ക്.
Leave a comment