എഞ്ചിനുകളുടെ നിരയിൽ എയർ , ഓയിൽ , ലിക്വിഡ് – കൂൾഡ് എന്നിങ്ങനെ മൂന്ന് തട്ടുകളിലാണ് എൻജിൻ കൂളിംഗ് സിസ്റ്റം ഉള്ളത്. അതിൽ മുകളിൽ പോകും തോറും എയർ, ഓയിൽ കൂൾഡ് എൻജിനുകൾ ഉണ്ടാകാറില്ല. എന്നാൽ ഇപ്പോഴും വലിയ കപ്പാസിറ്റിയുള്ള മോഡലുകളിൽ എയർ കൂൾഡ് എൻജിനുകൾ നിലനില്കുന്നുണ്ട് അത് ഏതൊക്കെ എന്ന് നോക്കിയാലോ.
ഹാർലി മിൽവാക്കി – ഐറ്റ് 114 വി ട്വിൻ

ഹാർലി നിരയിൽ 9 ൽ 5 മോഡലുകളിലും ജീവൻ പകരുന്നത് ഈ 114 സീരീസ് എയർ കൂൾഡ് എൻജിനാണ്. ഫാറ്റ് ബോബ്, ഫാറ്റ് ബോയ്, ഹെറിറ്റേജ് ക്ലാസ്സിക്, എന്നീ ക്രൂയ്സർ മോഡലുകൾക്കും. റോഡ് ഗ്ലൈഡ്, സ്ട്രീറ്റ് ഗ്ലൈഡ് തുടങ്ങിയ ഗ്രാൻഡ് ടൂറെർ മോഡലുകളുടെയും ഹൃദയം ഇവൻ തന്നെ.
ഹാർലി മിൽവാക്കി – ഐറ്റ് 114 വി ട്വിൻ എഞ്ചിൻറെ പെർഫോമൻസ് നമ്പറുകൾ നോക്കിയാൽ. 1852 സിസി, എയർ കൂൾഡ് എൻജിൻറെ കരുത്ത് 95 പി എസും, ടോർക് 155 എൻ എം വുമാണ്. 20.49 മുതൽ 40.49 ലക്ഷം വരെയുള്ള പ്രൈസ് റേഞ്ചുള്ള മോഡലുകൾക്ക് 114 വി ട്വിൻ ജീവൻ നല്കുന്നത്.
ഇന്ത്യൻ തണ്ടർസ്ട്രോക്ക് 116

വീണ്ടും ഒരു അമേരിക്കക്കാരൻറെ അടുത്ത് തന്നെയാണ്. യൂ എസ് എ യിലെ ആദ്യ മോട്ടോർസൈക്കിൾ ബ്രാൻഡ് ആയ ഇന്ത്യൻറെ കൈയിലുമുണ്ട് ഒരു ഭീകര എയർ കൂൾഡ് എൻജിൻ. തണ്ടർസ്ട്രോക്ക് 116 എന്ന് പേരിട്ടിട്ടുള്ള ഈ എൻജിൻ ജീവൻ നൽകുന്നത്. ബാഗേർ, ക്രൂയ്സർ, ടൂറിംഗ് നിരയിലെ മോഡലുകൾക്കാണ്.
തണ്ടർസ്ട്രോക്ക് 116 ൻറെ സ്പെസിഫിക്കേഷനിലേക്ക് കടന്നാൽ 1890 സിസി, വി ട്വിൻ എൻജിനാണ്. ഒഫീഷ്യലി കരുത്ത് പുറത്ത് വിട്ടിട്ടില്ലെങ്കിലും 79 പി എസോള്ളം ഉണ്ടെന്നാണ് പുറത്ത് നിന്നുള്ള വിവരം. ടോർക് 3200 ആർ പി എമ്മിൽ 162 എൻ എം. വില നോക്കിയാൽ 20.20 മുതൽ 40.13 ലക്ഷം രൂപ വരെയാണ് പ്രൈസ് റേഞ്ചുള്ള മോഡലുകൾക്കാണ് ഈ എൻജിൻ ലഭ്യമായിട്ടുള്ളത്.
എയർ കൂൾഡ് എൻജിന് ഡുക്കാറ്റിയുടെ ആദരം

പ്രേമിയം മോട്ടോർസൈക്കിൾ നിർമിക്കുന്ന ഡുക്കാറ്റി. തങ്ങളുടെ എയർ കൂൾഡ് എൻജിനുകൾക്ക് 50 വർഷം നീണ്ടു നിന്ന സേവനത്തിന് 2021 ൽ ആദരം അർപ്പിച്ചു. സ്ക്രമ്ബ്ലെർ 1100 ട്രിബ്യുട്ട് പ്രൊ എഡിഷൻ ഇറക്കിയാണ് ഈ സന്തോഷം അറിയിച്ചത്.
ലിക്വിഡ് കൂൾഡ് എൻജിൻ കിഴടക്കിയ ഡുക്കാറ്റി നിരയിൽ. ഇപ്പോൾ രണ്ടു എയർ കൂൾഡ് എൻജിനുകളാണ് ഡുക്കാറ്റിയുടെ പക്കലുള്ളത്. എൽ ട്വിൻ – 803 // 1,079 സിസി എൻജിനുകൾ അതിൽ കുഞ്ഞന് 73 പി എസ് കരുത്തും വലിയവന് 86 പി എസ് കരുത്ത് ഉല്പാദിപ്പിക്കുമ്പോൾ.
നേരത്തെ പറഞ്ഞതുപോലെ വലിയ ടോർക് നമ്പറുകൾ ഡുക്കാറ്റിയുടെ മോഡലുകൾക്കില്ല. 66.2 // 88 എൻ എം ആണ് ഈ എൻജിനുകൾ ഉല്പാദിപ്പിക്കുന്നത്. ചെറിയവന് 9.39 ലക്ഷം മുതലും വലിയവന് 13.4 ലക്ഷം മുതൽ മുതലാണ് വില ആരംഭിക്കുന്നത്. സ്ക്രമ്ബ്ലെർ, സൂപ്പർ മോട്ടോ, കഫേ റൈസർ തുടങ്ങിയ സ്വാഭാവങ്ങളിൽ സ്ക്രമ്ബ്ലെർ ഇന്ത്യയിൽ വില്പന നടത്തുന്നുണ്ട്.
Leave a comment