ലൈഫ് സ്റ്റൈൽ സ്കൂട്ടറായി ഇന്ത്യയിൽ എത്തിയ വെസ്പ ഡിസൈനും ആ പഴയ പേരുമാണ് ഇന്ത്യയിൽ താങ്ങി നിർത്തുന്ന ഘടകങ്ങൾ. മാറ്റമില്ലാത്ത ഡിസൈൻ ഇന്ത്യക്കാർക്ക് പിടിച്ചു പോയെങ്കിലും 150 സിസിക്ക് മുകളിൽ സ്കൂട്ടറുകൾ ഇതുവരെ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല. എന്നാൽ മറ്റ് ബ്രാൻഡുകൾ വലിയ മോഡലുകൾ അവതരിപ്പിച്ച് ഇന്ത്യയിൽ വിജയം കൊയ്യുന്നത് കാണുന്ന വെസ്പ. ആ വഴിയിലേക്ക് ഇറങ്ങുകയാണ്.
ഇന്റർനാഷണൽ മാർക്കറ്റിൽ നിലവിലുള്ള ജി ട്ടി എസ് 300 ആണ് ഇന്ത്യയിൽ പരീക്ഷണ ഓട്ടം തുടങ്ങിയിരിക്കുന്നത്. എന്നാൽ ഇന്ത്യൻ കണ്ടിഷനുകൾക്ക് അനുസരിച്ച് കുറച്ചധികം മാറ്റങ്ങൾ ജി ട്ടി എസിന് നൽകിയിട്ടുണ്ട് താനും. യമഹ, ഹോണ്ട എന്നിവരുടെ വഴി പിന്തുടർന്ന് പുറം തോട് മാത്രമാണ് ഇന്ത്യയിൽ എത്തുന്നത്. മുൻവശം മുഴുവനായി എടുത്തപ്പോൾ, സൈഡ് പാനലുകളും ഇന്റർനാഷണൽ മോഡലുമായി സാമ്യമുണ്ട്. എന്നാൽ പിൻവശം നമ്മുടെ ഇപ്പോഴുള്ള വെസ്പയോട് ചേർന്ന് നിൽക്കുന്നു. ഒപ്പം ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ പുതുമയാണ്.
വെട്ടികുറക്കലിൻറെ ലിസ്റ്റ് സ്പെസിഫിക്കേഷനിലേക്കും നീളുന്നുണ്ട്. ഇന്ത്യൻ മെയ്ഡ് ആയതിനാൽ ഇന്റർനാഷണൽ മാർക്കറ്റിലെ ലിക്വിഡ് കൂളിംഗ് വെട്ടി. ഇവിടെ എയർ കൂൾഡ് എൻജിനാണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഒപ്പം പിന്നിൽ ഡ്രം ബ്രേക്കും സിംഗിൾ ചാനൽ എ ബി എസും വില കുറക്കാനായി നൽകിയിട്ടുണ്ട്.
പ്രൊഡക്ഷൻ റെഡി ആയി നടക്കുന്ന ഇന്ത്യൻ ജി ട്ടി എസ് ജൂൺ 2023 ലാകും വിപണിയിൽ എത്തുന്നത്. 2012 ലാണ് വെസ്പ ഇന്ത്യയിൽ ഇപ്പോൾ കാണുന്ന രൂപത്തിൽ എത്തിയത്. അന്ന് ഇന്ത്യൻ മാർക്കറ്റിൽ സ്കൂട്ടറുകളുടെ പ്രീമിയം മോഡലായി എത്തിയ വെസ്പ ലൈഫ് സ്റ്റൈൽ സ്കൂട്ടറായി ഒന്നേ ഉണ്ടായിരുന്നുള്ളു. എന്നാൽ 11 വർഷങ്ങൾക്കിപ്പുറം പുതിയൊരു സെഗ്മെന്റിലേക്ക് കടക്കുമ്പോൾ മത്സരിക്കാൻ കീവേയുടെ സിസ്റ്റീസ് 300 എന്ന മോഡൽ നിലവിലുണ്ട്. വില 2.99 ലക്ഷം രൂപയാണ്.
Leave a comment