ലോകമെബാടും ഇലക്ട്രിക്കിലേക്ക് തിരിയുമ്പോൾ അവിടെയും ഒരു വലിയ എതിരാളി എത്തുകയാണ്. ട്ടയോട്ട, കവാസാക്കി എന്നിവരാണ് ഈ രംഗത്ത് ചുവട് വച്ചിരുന്നതെങ്കിൽ. വികസനം ഏറെ വേണ്ട ഈ മേഖലയിൽ ജപ്പാനിലെ വലിയ സ്രാവുകൾ ആയ യമഹ, സുസുക്കി, ഹോണ്ട എന്നിവരെല്ലവരും കൈകോർക്കുകയാണ്. അതിനായി ജപ്പാനിൽ സർക്കാർ അപ്പ്രൂവലും നേടിയെടുത്തിട്ടുണ്ട് പുതിയ ടീം.
എച്ച് വൈ എസ് ഇ എന്ന് പേരിട്ടിട്ടുള്ള ഈ പുതിയ അസോസിയേഷൻറെ കിഴിൽ വികസിപ്പിക്കുന്നത്. ചെറിയ യാത്രക്കുള്ള ഹൈഡ്രജൻ പവർ നൽകുന്ന വാഹനങ്ങളാണ്. ഇതിൽ പുതിയ വാഹനത്തിനുവേണ്ടി വരുന്ന കാര്യങ്ങൾ എല്ലാം ഓരോ കമ്പനികൾക്ക് വീതിച്ചു നൽകുകയാണ് ചെയ്യുന്നത്.
അതിൽ ഹൈഡ്രജൻ പവർ ചെയ്യുന്ന എൻജിൻ വികസിപ്പിക്കുന്നത് നമ്മുടെ സ്വന്തം ഹോണ്ടയാണ്. പ്രവർത്തനക്ഷമത, പ്രകടനം, വിശ്വാസ്യത എന്നീ രംഗത്താണ് നമ്മുടെ അക്സസ്സ് മേക്കർ ആയ സുസൂക്കിയുടെ ഭാഗം വരുന്നത്. ഇവർ രണ്ടുപേരും മോഡലിനെ ചുറ്റിപ്പറ്റിയാണ് പണിയെടുക്കുന്നതെങ്കിൽ.
ഹൈഡ്രജൻ വാഹനത്തിന് ഏറ്റവും ആവശ്യമുള്ള അടിസ്ഥാന സൗകര്യ വികസനത്തിലാണ് ബാക്കി പകുതിയുള്ള കവാസാക്കിയും യമഹയും നോക്കുന്നത്. ഹൈഡ്രജൻ ടാങ്ക്, റീഫ്യൂലിങ് സിസ്റ്റം എന്നിവ ഇരുവരും ചേർന്ന് നോക്കുമ്പോൾ. കവാസാക്കിക്ക് ഒരു ഉത്തരവാദിത്വം കൂടി അധികമായുണ്ട് . അത് ഫ്യൂൽ ടാങ്ക്, ഇഞ്ചക്റ്റർ എന്നിവ ഇൻസ്റ്റാൾ ചെയ്യുന്ന ജോലിയാണ്. ഈ ജോലികളിൽ എല്ലാം ട്ടയോട്ടയുടെ ഒരു മേൽനോട്ടം കൂടി ഉണ്ടാകും.
നേരത്തെ കവാസാക്കി പുറത്ത് വിട്ട ഭാവി പരിപാടികൾ അനുസരിച്ച് 2030 ഓടെ മാത്രമാണ് കവാസാക്കി മോഡലുകൾ അവതരിപ്പിക്കുന്നത്. എന്നാൽ കൂടുതൽ കമ്പനിക്കൾ കൂടി ഈ രംഗത്ത് വന്നതിലൂടെ ഹൈഡ്രജൻ കരുത്തിൽ വേഗം വാഹനങ്ങൾ എത്തിയേക്കാം.
Leave a comment