ഇന്ത്യയിൽ ഇപ്പോൾ ഇലക്ട്രിക്ക് തരംഗം ആഞ്ഞു വീശുകയാണ്. അധികം വൈകാതെ തന്നെ നമ്മുടെ വീട്ടിലും ഇലക്ട്രിക്ക് സ്കൂട്ടർ ഇടം പിടിക്കുമെന്ന് ഉറപ്പാണ്. അപ്പോൾ ഇന്ത്യയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏറ്റവും വിൽക്കപ്പെടുന്ന ബ്രാൻഡുകൾ ഇതൊക്കെ എന്നറിയേണ്ടത് നല്ലതാണ്. കാരണം നമ്മുക്ക് അത്ര പരിചിതമല്ലാത്ത ബ്രാൻഡുകളും മികച്ച വിൽപ്പനയാണ് ഇപ്പോൾ നേടുന്നത്. അവർ ആരൊക്കെ എന്ന് നോക്കാം.
ഈ ലിസ്റ്റിൽ ആദ്യം എത്തിയിരിക്കുന്നത് ഓലയും ഒകിനാവയുമാണ്. കഴിഞ്ഞ വർഷത്തെ ഒന്നാമനായ ഹീറോ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. നാലാം സ്ഥാനം ആമ്പിയർ സ്വന്തമാക്കിയപ്പോൾ അഞ്ചം സ്ഥാനത്താണ് പെട്രോളിലെ കുതിരയുടെ വരവ്, ട്ടി വി എസ്.

തൊട്ട് പിന്നിൽ എഥർ എത്തിയപ്പോൾ അതിന് പിന്നിൽ ബജാജുമുണ്ട്. അതിന് പിന്നിലായി ഒകായ, റിവോൾട്ട്, പ്യുവർ ഇ വി എന്നിവർ നിൽക്കുന്നത്. പ്രമുഖർ അല്ലാത്തവരെല്ലാം കൂടി 10% ത്തോളം വളർച്ച നേടിയപ്പോൾ. പ്യുവർ മാത്രം 22% ഇടിവ് നേരിട്ടു. ഓല, ട്ടി വി എസ്, ബജാജ് എന്നിവരാണ് ഏറ്റവും കൂടുതൽ വളർച്ച നേടിയ കമ്പനികൾ.
2023 സാമ്പത്തിക വർഷത്തിലെ വില്പന
മോഡൽ | എഫ് വൈ 23 | എഫ് വൈ 22 | വ്യത്യാസം | % |
ഓല | 1,52,542 | 14,401 | 1,38,141 | 959.2 |
ഒകിനാവ | 94,626 | 46,452 | 48,174 | 103.7 |
ഹീറോ ഇലക്ട്രിക്ക് | 88,591 | 65,306 | 23,285 | 35.7 |
ആമ്പിയർ | 84,551 | 24,652 | 59,899 | 243.0 |
ട്ടി വി എസ് | 81,887 | 9,737 | 72,150 | 741.0 |
എഥർ | 76,833 | 19,980 | 56,853 | 284.5 |
ബജാജ് | 32,556 | 7,112 | 25,444 | 357.8 |
ഒകായ | 13,172 | 13,172 | 0.0 | |
റിവോൾട്ട് | 12,922 | 7,639 | 5,283 | 69.2 |
പ്യുവർ ഇ വി | 11,555 | 14,868 | -3,313 | -22.3 |
മറ്റ് കമ്പനികൾ | 77,513 | 42,394 | 35,119 | 82.8 |
ആകെ | 7,26,748 | 2,52,541 | 4,74,207 | 187.8 |
Leave a comment